image

6 Sept 2023 6:05 PM IST

News

83000 കോടി രൂപ മൂല്യം; ഹൽദിറാം ഓഹരികൾ ഏറ്റെടുക്കാൻ ടാറ്റ

MyFin Desk

83,000 crore value; Tata to acquire Haldiram stake web
X

Summary

  • 51 ശതമാനം ഓഹരികൾ വാങ്ങാനാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം
  • ഹൽദിറാമിന്റെ വാർഷിക വരുമാനം ഏകദേശം 12500 കോടി രൂപയോളമാണ്


പ്രശസ്ത ഇന്ത്യൻ ലഘുഭക്ഷണ നിർമ്മാതാക്കളായ ഹൽദിറാമിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ യൂണിറ്റ് ചർച്ചകൾ നടത്തിവരുന്നു, ഇന്ത്യയുടെ സ്നാക്ക് ഫുഡ് വ്യവസായത്തെ മാറ്റിമറിക്കാൻ പോകുന്ന ഇടപാടായിരിക്കുമിത്.

എന്നാൽ 82000 കോടി രൂപയോളം മൂല്യം കണക്കാക്കണമെന്ന ഹല്‍ദിറാമിന്‍റെ ആവശ്യത്തില്‍ ചർച്ച വഴിമുട്ടി നില്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. ഇടപാടു നടന്നാല്‍ പെപ്‌സിയുമായും മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലുമായുമാണ് ടാറ്റ ഗ്രൂപ്പിലെ ടാറ്റ കണ്‍സ്യൂമര്‍ മത്സരിക്കേണ്ടി വരുക. ഹൽദിറാമിന്റെ വാർഷിക വരുമാനം ഏകദേശം 12500 കോടി രൂപയോളമാണ്. ഹൽദിറാം വാങ്ങുന്നത് ടാറ്റയുടെ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വ്യാപനം ഗണ്യമായി വർദ്ധിപ്പിക്കും.

ബെയിൻ ക്യാപിറ്റൽ ഉൾപ്പെടെയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമായും 10 ശതമാനം ഓഹരി വിൽക്കുന്നതിനെക്കുറിച്ച് ഹൽദിറാം ചർച്ച നടത്തുന്നുണ്ട്.

1937-ൽ സ്ഥാപിതമായ രാജസ്ഥാൻ ആസ്ഥാനമായുള്ള ഹൽദിറാം ഒരു ചെറിയ കടയിൽ നിന്നാണ് തുടക്കം. സ്റ്റോറുകളിൽ ഉടനീളം 10 രൂപയ്ക്ക് വിൽക്കുന്ന ക്രിസ്പി "ഭുജിയ" ലാഗുഭക്ഷണം കമ്പനിയുടെ ആദ്യകാലത്തെ പ്രശസ്തമായ ഉത്പന്നമാണ്. സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ വിദേശ വിപണികളിലും ഹൽദിറാമിന്റെ ലഘുഭക്ഷണം വിൽക്കുന്നുണ്ട്. പ്രാദേശിക ഭക്ഷണങ്ങളും മധുരപലഹാരങ്ങളും പാശ്ചാത്യ വിഭവങ്ങളും വിൽക്കുന്ന 150 ഓളം റെസ്റ്റോറന്റുകൾ കമ്പനിക്കുണ്ട്.

യുകെ ടീ കമ്പനിയായ ടെറ്റ്‌ലിയുടെ ഉടമസ്ഥതയും ഇന്ത്യയിൽ സ്റ്റാർബക്‌സുമായി പങ്കാളിത്തവുമുള്ള ടാറ്റ കൺസ്യൂമർ പ്രൊഡക്‌സ് എഫ് എം സി ജി മേഖലയില്‍ വന്‍ വളർച്ചയ്ക്കാണ് ശ്രമിക്കുന്നത്. ടാറ്റ ടീ, ടാറ്റ സോള്‍ട്ട് ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളുടെ ഉടമകളാണ് ടാറ്റ കണ്‍സ്യൂമർ. ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ടാറ്റ കണ്‍സ്യൂമറിന്‍റെ ഓഹരി വില 3 . 85 ശതമാനം ഉയർച്ചയോടെ 878 .90 രൂപയിലാണ് ക്ലോസ് ചെയ്തത്.