image

4 Dec 2023 6:01 PM IST

News

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന്; മുഖ്യമന്ത്രി

MyFin Desk

കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍  വന്‍ വര്‍ധനയെന്ന്;  മുഖ്യമന്ത്രി
X

Summary

തനത് വരുമാനം, പ്രതിശീര്‍ഷ വരുമാനം, ആഭ്യന്തര വരുമാനം എന്നിവ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു


കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനത് വരുമാനം, പ്രതിശീര്‍ഷ വരുമാനം, ആഭ്യന്തര വരുമാനം എന്നിവ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ, അഞ്ച് സംസ്ഥനങ്ങളില്‍ ഒന്നാകാന്‍ കേരളത്തിന് കഴിഞ്ഞു. ഐക്യത്തോടെ ഒരുമിക്കുന്ന നാടാണ് കേരളം. നാടാകെ നിരാശയിലാണ്ട സമയത്താന് 2016ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പിന്നീട് സമസ്ത മേഖലയിലും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറാനായി. ഓഖി, കോവിഡ്, നിപ, കാലവര്‍ഷക്കെടുതി തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു.

നമ്മുടെ ഐക്യത്തേയും മാതൃകാപരമായ നേട്ടങ്ങളെയും രാജ്യവും ലോകവും അത്ഭുതത്തോടെ നോക്കിക്കണ്ടു. സംസ്ഥാനത്തിന്റെ പൂരോഗതിയെ പിന്നിലേക്ക് അടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിരോധാത്മകമായ നിലപാടുകളെ ശക്തമായി നേരിടാന്‍ സാധിച്ചു. നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലപ്പോഴും വേദികള്‍ അപര്യാപ്തമാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.