27 March 2024 4:29 PM IST
Summary
- പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രം
- ബ്ലെസിയാണ് ആടുജീവിതം സംവിധാനം ചെയ്യുന്നത്
- പൃഥ്വിരാജ് സുകുമാരന്‍ ഒരു സിനിമയ്ക്ക് 4-10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായ ആടുജീവിതം നാളെ റിലീസ് ചെയ്യുകയാണ്.
ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമിന്‍ എഴുതി 2008-ല്‍ പുറത്തിറങ്ങിയ ആടുജീവിതം എന്ന നോവലിന്റെ സിനിമാവിഷ്‌കാരമാണ് നാളെ എത്തുന്നത്. അസാധാരണമായൊരു സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയിലാണു സിനിമാ പ്രേമികള്‍.
റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് എന്‍ജിനീയര്‍. ഏ.ആര്‍. റഹ്മാന്‍ കംപോസിംഗും നിര്‍വഹിച്ചിരിക്കുന്നു.
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നു വരെ റിപ്പോര്‍ട്ടുണ്ട്.
മലയാളത്തിനു പുറമെ ബോളിവുഡിലും താരമൂല്യമുള്ള നടനാണ് പൃഥ്വിരാജ്. അക്ഷയ്കുമാറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ബഡേ മിയാന്‍ ചോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വി അഭിനയിക്കുന്നുണ്ട്.
അഭിനേതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ്. ആടുജീവിതം ഹിറ്റായാല്‍ പൃഥ്വിരാജിന്റെ താരമൂല്യം ഇനിയും പുതിയ ഉയരങ്ങളിലെത്തും.
താരത്തിന് ഏകദേശം 54 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസബിള്‍ പറയുന്നതനുസരിച്ച്, പൃഥ്വിരാജ് സുകുമാരന്‍ ഒരു സിനിമയ്ക്ക് 4-10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ്.