image

9 March 2024 4:26 PM IST

News

അദാനി ഗ്രൂപ്പ് അടുത്ത 10 വര്‍ഷം പ്രതിരോധരംഗത്ത് വന്‍ നിക്ഷേപം നടത്തും

MyFin Desk

അദാനി ഗ്രൂപ്പ് അടുത്ത 10 വര്‍ഷം പ്രതിരോധരംഗത്ത് വന്‍ നിക്ഷേപം നടത്തും
X

Summary

  • ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
  • പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം
  • യുദ്ധസാമഗ്രികള്‍ നിര്‍മിക്കുന്നതിനുള്ള രണ്ട് കേന്ദ്രങ്ങള്‍ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു


പ്രതിരോധ മേഖലയില്‍ അടുത്ത 10 വര്‍ഷത്തേയ്ക്ക് അദാനി ഗ്രൂപ്പ് വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു.

പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണു കേന്ദ്ര സര്‍ക്കാരിന്റെ നയം. ഇതിന്റെ ഭാഗമായിട്ടാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുക.

വെടിക്കോപ്പുകളും മിസൈലുകളും ഉള്‍പ്പെടുന്ന യുദ്ധസാമഗ്രികള്‍ നിര്‍മിക്കുന്നതിനുള്ള രണ്ട് കേന്ദ്രങ്ങള്‍ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 500 ഏക്കറിലാണ് ഇത് നിര്‍മിച്ചത്. ഏറ്റവും വലിയ വെടിക്കോപ്പ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നായിട്ടാണ് ഇതിനെ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടെ സായുധ സേനയ്ക്കും അര്‍ദ്ധ സൈനിക സേനയ്ക്കും പൊലീസിനും വേണ്ടി ഉയര്‍ന്ന നിലവാരമുള്ള ചെറുതും, ഇടത്തരം, വലുതുമായ വെടിമരുന്ന് നിര്‍മിക്കും.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കാണ്‍പൂരില്‍ അദാനി ഗ്രൂപ്പ് തുടക്കമിട്ട മിസൈല്‍ കോംപ്ലക്‌സ് സ്വയം പര്യാപ്ത കൈവരിക്കുന്നതിലേക്കുള്ള യാത്രയുടെ ഭാഗം കൂടിയാണ്.