image

28 March 2023 3:42 PM IST

Corporates

ഇൻഷുറൻസ് ബ്രോക്കിംഗ് ബിസിനസിൽ നിന്ന് ആദിത്യ ബിർല പിൻമാറുന്നു

MyFin Desk

aditya birla capital sells stake in abibl
X

Summary

കമ്പനിയെ 455 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്


ധനകാര്യ സേവന കമ്പനിയായ ആദിത്യ ബിർള ക്യാപിറ്റൽ അവരുടെ ഉപ സ്ഥാപനമായ ആദിത്യ ബിർള ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ലിമിറ്റഡിന്റെ (എബിഐബിഎൽ) മുഴുവൻ ഓഹരികളും എഡ്‌മേ സർവീസസിന് വിൽക്കുന്നു. കമ്പനിയുടെ കൈവശമുള്ള 10 രൂപ മുഖവിലയുള്ള 2565103 ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇത് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് കമ്പനിയുടെ 50.002 ശതമാനം ഓഹരികളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സമാറ ക്യാപിറ്റൽ ഗ്രൂപ്പിന്റെ ഭാഗമായ എഡ്‌മേ സർവീസസ് 455 കോടി രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുക്കുന്നത്. എഡ്‌മേ സർവീസസ്, സമാറ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമാണ്. നിർദ്ദിഷ്ട ഇടപാട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അംഗീകാരത്തിന് വിധേയമാണ്.

ഏറ്റെടുക്കൽ നടപടികൾ, എസ്പിഎ (ഷെയർ പർച്ചേയ്‌സ് എഗ്രിമെന്റ് ) പ്രാബല്യത്തിൽ വരുന്നതിന്റെ 120 മുതൽ 180 ദിവസത്തിനുലയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻഷുറൻസ് കമ്പനികൾക്കും, ഉപഭോക്താക്കൾക്കും, ഇൻഷുറൻസ് ബ്രോക്കിങ് സംബന്ധിച്ച സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എബിഐ ബിഎൽ. കമ്പനിയുടെ ശേഷിക്കുന്ന ഓഹരികൾ ഇൻഫോ സൈബർ ഇന്ത്യ, ആദിത്യ ബിർള ഗ്രൂപ്പിന്റെ തന്നെ മറ്റൊരു ഉപസ്ഥാപനവുമാണ് കൈവശം വച്ചിട്ടുള്ളത്.