image

6 Jan 2024 4:53 PM IST

News

ലക്ഷ്യം തൊട്ട് ആദിത്യ എല്‍ 1; അഭിനന്ദിച്ച് പ്രധാനമന്ത്രി

MyFin Desk

sun mission | aditya L1 mission | isro
X

Summary

  • ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നതായി പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
  • 2023 സെപ്റ്റംബര്‍ 2 നാണ് പേടകം വിക്ഷേപിച്ചത്
  • 5 വര്‍ഷമാണ് ദൗത്യത്തിന്റെ കാലാവധി


ഇന്ത്യയുടെ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എല്‍ 1 നാല് മാസത്തെ യാത്രയ്‌ക്കൊടുവില്‍ ലക്ഷ്യസ്ഥാനം തൊട്ടു.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അപ്പുറമുള്ള ലഗ്രാഞ്ച് പോയിന്റിന് (എല്‍ 1) ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകം എത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

പ്രഥമ സൗരദൗത്യം വിജയകരമായതിനെ തുടര്‍ന്ന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി.

' ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നതായി ' അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ പ്രകടിപ്പിക്കുന്ന അര്‍പ്പണബോധത്തിന്റെ തെളിവാണിതെന്നും അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതില്‍ ഞാനും രാജ്യത്തിനൊപ്പം പങ്കുചേരുന്നതായി മോദി കുറിച്ചു.

5 വര്‍ഷമാണ് ദൗത്യത്തിന്റെ കാലാവധിയായി കണക്കാക്കുന്നത്.

2023 സെപ്റ്റംബര്‍ 2 നാണ് പേടകം വിക്ഷേപിച്ചത്.