image

27 Nov 2023 5:51 PM IST

News

ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിനു കാലാവസ്ഥ തടസം

MyFin Desk

Uttarakhand rescue operations hampered by weather
X

Summary

പർവതങ്ങളിലെ ഇടി മിന്നലും കുറഞ്ഞ താപനിലയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും


രണ്ടാഴ്ച്ചയിലേറെയായി ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാൻ നടത്തുന്ന പ്രവർത്തനം ഇന്നത്തെ മോശം കാലാവസ്ഥ കൂടുതൽ സങ്കീർണമാക്കി. എന്നാൽ അപ്രതീക്ഷമായ ഈ കാലാവസ്ഥ മാറ്റം നേരിടാൻ അവർ പൂർണമായും തയ്യാറാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

പദ്ധതി പ്രദേശത്തെ താപനില 9 ഡിഗ്രി സെൽഷ്യസ് (48.2 ഡിഗ്രി ഫാരൻഹീറ്റ്) ആണ് . പർവതങ്ങളിലെ ഇടി മിന്നലും മഞ്ഞു വീഴ്ച്ചയും കുറഞ്ഞ താപനില എന്നിവ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇത് കൈകാര്യം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും, എല്ലാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ രക്ഷാപ്രവർത്തകർക്കു പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ആശങ്കകളില്ല എന്നും എൻ‌എച്ച്‌ഐ‌ഡി‌സി‌എൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മഹ്മൂദ് അഹ്മദ് പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന 41 പേർക്ക് ഭക്ഷണം, വെള്ളം, വെളിച്ചം, ഓക്സിജൻ, മരുന്നുകൾ എന്നിവ ഇടുങ്ങിയ പൈപ്പിലൂടെ നൽകുന്നുണ്ട്.

പാറകൾക്കിടയിലൂടെ തിരശ്ചീനമായാണ് തുരങ്കം തുരന്നു പൈപ്പുകൾ കടത്താൻ ശ്രമിക്കുന്നത്. യന്ത്രസാമഗ്രികളുടെ കേടുപാടുകൾ മൂലം ബുദ്ധിമുട്ടിയ രക്ഷാപ്രവർത്തകർ, തകർന്ന ഉപകരണങ്ങൾ നീക്കം ചെയ്ത് കായികമായി തുരങ്കത്തിലേക്കു പൈപ്പ് കടത്താനായി ശ്രമിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, നവംബർ 12 ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ നിർമ്മാണത്തിലിരിക്കുന്ന 4.5 കിലോമീറ്റർ (3 മൈൽ) തുരങ്കം തകർന്നതിനുശേഷം അതിൽ കുടുങ്ങുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ചാർ ധാം ഹൈവേയുടെ ഭാഗമാണ് ഈ തുരങ്കം, നാല് ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളെ 890 കിലോമീറ്റർ റോഡുകളിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.