image

3 May 2023 5:45 PM IST

News

ഗോ ഫസ്റ്റ് അരങ്ങൊഴിയുന്നു; വിമാന നിരക്ക് കുതിക്കാൻ സാധ്യത

MyFin Desk

ഗോ ഫസ്റ്റ് അരങ്ങൊഴിയുന്നു; വിമാന നിരക്ക് കുതിക്കാൻ സാധ്യത
X

Summary

  • ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്.
  • വരും ആഴ്ചകളില്‍ നിരക്കുകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
  • അവധിക്കാലമായതിനാല്‍ ഇപ്പോള്‍ വിമാനയാത്രക്ക് ആവശ്യക്കാർ ഏറെ


ഗോ ഫസ്റ്റ് പാപ്പരത്വ നടപടിക്രമങ്ങള്‍ക്കായി ഫയല്‍ ചെയ്യുന്നതും ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നതും എയര്‍ലൈന്‍ വ്യവസായത്തിനെ ദോഷകരമായി ബാധിക്കുമെന്നും ഇത് ചില റൂട്ടുകളില്‍ വിമാന നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.

പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനുകളുടെ വിതരണ പ്രശ്‌നങ്ങള്‍ക്കിടയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് ഇന്ന് (മെയ് 3) മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്. ഇത് കൂടാതെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡിനു കീഴില്‍ വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ സ്വമേധയാ പാപ്പരത്വ പരിഹാര നടപടികള്‍ക്കായി ഫയല്‍ ചെയ്തിട്ടുണ്ട്.

ഈ റദ്ദാക്കല്‍ എയര്‍ലൈന്‍ വ്യനസായത്തിന് ദോഷമാണെന്നും, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലും, ജെറ്റ് എയര്‍ലൈന്‍സിലും ഞങ്ങള്‍ക്ക് കോടിക്കണക്കിനു രൂപ നഷ്ടമായെന്നും, മറ്റൊന്ന് പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്നും ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍്‌റ് ജ്യോതി മായല്‍ പറഞ്ഞു.

അവധിക്കാലമായതിനാല്‍ ഇപ്പോള്‍ വിമാനയാത്രക്ക് ആവശ്യക്കാരുണ്ടെന്നും, വരും ആഴ്ചകളില്‍ നിരക്കുകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മയാല്‍ പറഞ്ഞു. ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ട് നല്‍കേണ്ടത് കമ്പനിയാണെന്നും പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെങ്കിൽ നിയമങ്ങള്‍ മാറും, ഞങ്ങള്‍ ആഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന വെല്ലുവിളികളള്‍ ഇവയാണെന്നും മായല്‍ കൂട്ടിചേര്‍ത്തു.

TAAI- യില്‍ ഏകദേശം 2800 അംഗങ്ങളുണ്ട്. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍, ഗോ ഫസ്റ്റ് ആഴ്ചയില്‍ 1538 വിമാനങ്ങളുടെ സര്‍വീസ് നടത്തും.