image

6 April 2024 3:53 PM IST

News

' മീശോ ' യെ നേരിടാന്‍ ആമസോണിന്റെ ' ബസാര്‍ ' തുറന്നു

MyFin Desk

amazon seller lending program | amazon seller lending program news
X

Summary

  • ഇന്ത്യയില്‍ ആമസോണിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ നിലവില്‍ ബസാര്‍ ലഭ്യമാണ്
  • ബ്രാന്‍ഡ് ചെയ്യാത്ത ഉല്‍പ്പന്നങ്ങളായിരിക്കും ബസാര്‍ പ്ലാറ്റ്‌ഫോം പ്രധാനമായും വില്‍ക്കുക
  • മീശോ ' ഫ് ളിപ്പ്കാര്‍ട്ടിന്റെ ' ഷോപ്‌സി ' റിലയന്‍സിന്റെ ' അജിയോ ' എന്നിവയുമായിട്ടായിരിക്കും 'ബസാര്‍ ' പ്രധാനമായും മത്സരിക്കുക


ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ബസാര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് തുറന്നു. ഇവിടെ 600 രൂപയില്‍ താഴെ മാത്രം വിലയുള്ള ഫാഷന്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും ലഭ്യമാവുകയെന്നു കമ്പനി അറിയിച്ചു.

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ' മീശോ ' , ഫ് ളിപ്പ്കാര്‍ട്ടിന്റെ ' ഷോപ്‌സി ' , റിലയന്‍സിന്റെ ' അജിയോ ' എന്നിവയുമായിട്ടായിരിക്കും 'ബസാര്‍ ' പ്രധാനമായും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

600 രൂപയില്‍ താഴെ വിലയുള്ള വസ്ത്രങ്ങള്‍, വാച്ചുകള്‍, ഷൂസുകള്‍, ആഭരണങ്ങള്‍, ലഗേജുകള്‍ എന്നിവയുള്‍പ്പെടെ ബ്രാന്‍ഡ് ചെയ്യാത്ത ഉല്‍പ്പന്നങ്ങളായിരിക്കും ബസാര്‍ പ്ലാറ്റ്‌ഫോം പ്രധാനമായും വില്‍ക്കുകയെന്നു കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ ആമസോണിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ നിലവില്‍ ബസാര്‍ ലഭ്യമാണ്.