image

23 March 2024 5:15 PM IST

News

ആഗോള വിപണി ലക്ഷ്യമിട്ട് അമുല്‍

MyFin Desk

ആഗോള വിപണി ലക്ഷ്യമിട്ട് അമുല്‍
X

Summary

  • ആഗോള പാല്‍ ഉല്‍പാദനത്തില്‍ 21 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യ
  • ലോകത്തെ 50-ലധികം രാജ്യങ്ങളിലേക്ക് അമുല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്
  • അമുലിനു കീഴില്‍ 18,000 ക്ഷീര സഹകരണ സമിതികള്‍ ഉണ്ട്


' ടേസ്റ്റ് ഓഫ് ഇന്ത്യ ' എന്ന ടാഗ് ലൈനുള്ള ജനപ്രിയ ഡയറി ബ്രാന്‍ഡായ അമുല്‍ ആദ്യമായി അന്താരാഷ്ട്ര വിപണിയിലേക്ക്. കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണിയില്‍ അമുല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തു.

ഇത് ആദ്യമായിട്ടാണ് അമുല്‍ ഫ്രഷ് മില്‍ക്ക് പ്രൊഡക്റ്റ്‌സ് ഇന്ത്യയ്ക്ക് പുറത്ത് ലോഞ്ച് ചെയ്യുന്നത്. ഉടന്‍ തന്നെ അമുല്‍ യുഎസ്സില്‍ ബട്ടര്‍ മില്‍ക്ക്, പനീര്‍, തൈര് ഉള്‍പ്പെടെയുള്ള ഡയറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്യാനും പദ്ധതിയിടുന്നുണ്ട്.

ഡയറി മേഖലയില്‍ അമേരിക്കയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ യുഎസ്സിലെ മിച്ചിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.

ലോകത്തെ 50-ലധികം രാജ്യങ്ങളിലേക്ക് അമുല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അമുലിനു കീഴില്‍ 18,000 ക്ഷീര സഹകരണ സമിതികള്‍ ഉണ്ട്. 36,000 കര്‍ഷകരുടെ ശൃംഖലയിലൂടെ പ്രതിദിനം 3.5 കോടി ലിറ്റര്‍ പാല്‍ സംസ്‌കരിക്കുകയും ചെയ്തു വരുന്നു. 10 ബില്യണ്‍ യുഎസ് ഡോളറിലധികം വിറ്റുവരവുള്ള അമുല്‍ ബ്രാന്‍ഡ് പ്രതിവര്‍ഷം 11 ബില്യണ്‍ ലിറ്ററിലധികം പാല്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ആഗോള പാല്‍ ഉല്‍പാദനത്തില്‍ 21 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്.