1 May 2025 11:31 AM IST
പാലിന് വില വർധിപ്പിച്ച് മുൻനിര ഡയറി ബ്രാൻഡായ അമുൽ. ലിറ്ററിന് രണ്ടു രൂപയും 500 മില്ലിക്ക് 1 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. വില വർധവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മദർ ഡയറി പാലിന്റെ വില ലിറ്ററിന് രണ്ട് രൂപ വരെ വർധിപ്പിച്ചതിന് പിന്നാലെയാണ് അമുലിന്റെ വില വർധനവ്.
അമുൽ ഗോൾഡ് ലിറ്ററിന് 67 രൂപ,അമുൽ താസ 55 രൂപ,അമുൽ സ്ലിം എൻ ട്രിം 25 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. 2025 മെയ് 1 മുതൽ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇത് ബാധകമാകുമെന്ന് കമ്പനി അറിയിച്ചു.