image

20 Jun 2024 9:18 PM IST

News

അരവിന്ദ് കേജ്‌രിവാള്‍ ജയിലിന് പുറത്തേക്ക്

MyFin Desk

arvind kejriwal granted bail
X

Summary

  • ഡെല്‍ഹി മുഖ്യമന്ത്രിയുടെ ജാമ്യം അറസ്റ്റിലായി മുന്നുമാസം തികയാനിരിക്കെ
  • മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് ഡെല്‍ഹി മുഖ്യമന്ത്രി അറസ്റ്റിലായത്


മദ്യനയക്കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് ജാമ്യത്തുക. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കേജ്‌രിവാള്‍ അറസ്റ്റിലായത്. ഇഡിയുടെ പ്രത്യേക അഭിഭാഷകന്‍ സോഹെബ് ഹൊസൈന്‍, ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി.

അറസ്റ്റിലായി മൂന്നുമാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുന്‍പ് പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനായി കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും കേജ് രിവാള്‍ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.