image

21 Sept 2024 12:45 PM IST

News

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

MyFin Desk

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

Summary

മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതുമുഖം


ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിലവില്‍ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംഎല്‍എ മജ്റ മുകേഷ് അഹ്ലാവത് മന്ത്രിസഭയില്‍ പുതുമുഖമായി എത്തും. രാജ് നിവാസില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ആകും സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഡൽഹിയുടെ എട്ടാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതിഷി മാറും.

മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഓരോരോരുത്തര്‍ക്കും കൂടുതല്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയായ അതിഷിക്കു മാത്രം 15 പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയും അതിഷിക്കാണ്. അതേസമയം നാളെ കെജരിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27 തീയതികളിൽ ഡൽഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.