image

1 Jun 2024 12:32 PM IST

News

നെറ്റ്ഫ് ളിക്‌സില്‍ ഹിറ്റായി ജെന്നിഫര്‍ ലോപ്പസിന്റെ ' അറ്റ്‌ലസ് '

MyFin Desk

നെറ്റ്ഫ് ളിക്‌സില്‍ ഹിറ്റായി ജെന്നിഫര്‍ ലോപ്പസിന്റെ  അറ്റ്‌ലസ്
X

Summary

  • ഇംഗ്ലീഷ് സിനിമകളുടെ വിഭാഗത്തില്‍ കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയും അറ്റ്‌ലസ് ആണ്
  • മേയ് 24 ന് റിലീസ് ചെയ്ത ചിത്രം വെറും 3 ദിവസം കൊണ്ടാണ് 2 കോടി 80 ലക്ഷം പേര്‍ കണ്ടത്
  • ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ അറ്റ്‌ലസ്


നെറ്റ്ഫ് ളിക്‌സില്‍ തരംഗമായി മാറിയിരിക്കുകയാണ് ജെന്നിഫര്‍ ലോപ്പസിന്റെ ഏറ്റവും പുതിയ ചിത്രമായ അറ്റ്‌ലസ്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ അറ്റ്‌ലസ്, സംവിധാനം ചെയ്തത് ബ്രാഡ് പേയ്ട്ടണ്‍ ആണ്.

മേയ് 24 ന് റിലീസ് ചെയ്ത ചിത്രം വെറും 3 ദിവസം കൊണ്ടാണ് 2 കോടി 80 ലക്ഷം പേര്‍ കണ്ടതെന്ന് നെറ്റ്ഫ് ളിക്‌സ് പറഞ്ഞു.

നെറ്റ്ഫ് ളിക്‌സിലെ ഇംഗ്ലീഷ് സിനിമകളുടെ വിഭാഗത്തില്‍ കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ പേര്‍ കണ്ട സിനിമയും അറ്റ്‌ലസ് ആണ്.

ജെന്നിഫര്‍ ലോപ്പസിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമെന്നാണ് അറ്റ്‌ലസിനെ നിരൂപകര്‍ വിലയിരുത്തുന്നതെങ്കിലും ചിത്രത്തിന് നെറ്റ്ഫ് ളിക്‌സില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.