7 Nov 2024 4:04 PM IST
Summary
- ഓസ്‌ട്രേലിയയിലാണ് പുതിയ നിയമം ആവിഷ്‌ക്കരിക്കുന്നത്
- അടുത്ത വര്‍ഷം അവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരും
- പ്രതിപക്ഷവും നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ച് ഓസ്ട്രേലിയ. അടുത്ത വര്‍ഷം അവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരും.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെതാണ് നീക്കം. പ്രായപൂര്‍ത്തിയാകാത്തവരെ സോഷ്യല്‍ മീഡിയയുടെ മോശംവശങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമം നടപ്പിലാക്കാനായി കുട്ടികളുടെ പ്രായപരിധി സ്ഥിരീകരിക്കുന്ന സംവിധാനം ഓസ്ട്രേലിയ പരീക്ഷിച്ചു വരികയാണ്.
വലിയ രീതിയിലുള്ള മാനസിക ശാരീരിക പ്രശനങ്ങളിലേക്ക് സോഷ്യല്‍ മീഡിയ കുട്ടികളെ തള്ളിവിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.വര്‍ധിച്ചു വരുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
അതേസമയം സോഷ്യല്‍ മീഡിയ കമ്പനികളുടെ അംഗീകാരം കിട്ടിയാലേ നിയമം പ്രാബല്യത്തില്‍ വരൂ. അടുത്ത വര്‍ഷം അവസാനത്തോടെ അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ.
പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി നിരോധനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ കമ്പനികളൊന്നും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.