image

26 May 2025 7:18 PM IST

News

ശ്രദ്ധിക്കുക, ജൂണില്‍ 12 ദിവസം ബാങ്ക് അവധി

MyFin Desk

ശ്രദ്ധിക്കുക, ജൂണില്‍ 12 ദിവസം ബാങ്ക് അവധി
X

ജൂണിൽ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂണ്‍ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും.

ജൂണ്‍ 1- ഞായറാഴ്ച

ജൂണ്‍ 6- വെള്ളിയാഴ്ച- ബക്രീദ്- കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവധി

ജൂണ്‍ 7- ശനിയാഴ്ച- ബക്രീദ് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അവധി

ജൂണ്‍ 8- ഞായറാഴ്ച

ജൂണ്‍ 11- ബുധനാഴ്ച- കബീര്‍ദാസ് ജയന്തി/ സാഗ ദവ- സിക്കിമിലും ഹിമാചല്‍ പ്രദേശിലും അവധി

ജൂണ്‍ 14- രണ്ടാം ശനിയാഴ്ച

ജൂണ്‍ 15- ഞായറാഴ്ച

ജൂണ്‍ 22- ഞായറാഴ്ച

ജൂണ്‍ 27- വെള്ളിയാഴ്ച- രഥ യാത്ര- ഒഡിഷയിലും മണിപ്പൂരിലും അവധി

ജൂണ്‍ 28- നാലാം ശനിയാഴ്ച

ജൂണ്‍ 29- ഞായറാഴ്ച

ജൂണ്‍ 30- തിങ്കളാഴ്ച- റെംന നി-മിസോറാമില്‍ അവധി