7 Dec 2022 4:30 PM IST
ആപ്പിള്‍ പേ സേവനം കുവൈത്തില്‍ ലഭ്യമാക്കാനൊരുങ്ങി കമ്പനി. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ച് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ സേവനം ആപ്പിള്‍ കമ്പനി ലഭ്യമാക്കുക.
ഇതോടെ ഐ ഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ വളരെ എളുപ്പത്തിലും സുഖമമായും നടത്താന്‍ സാധിക്കും.
രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ മാത്രമായി മുന്‍പ് ആപ്പിള്‍ പേ ട്രയല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതില്‍ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് പുതിയ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ രാജ്യത്ത് 'സാംസങ് പേ'യാണ് പലരും ഉപയോഗിക്കുന്നത്.
ആപ്പിള്‍ പേ കൂടി വരുന്നതോടെ കുവൈത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ സജീവമാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.