6 Nov 2023 5:32 PM IST
Summary
നവംബര്‍ എട്ടിന് സെപ്റ്റംബര്‍ പാദഫലം പുറത്തുവിടാനിരിക്കുകയാണ് ബാറ്റാ ഇന്ത്യ
ബാറ്റാ ഇന്ത്യയുടെ ചില്ലറ വില്‍പ്പനശാലകളിലൂടെ ഇനി മുതല്‍ നയന്‍ വെസ്റ്റിന്റെ (Nine West) ഷൂസും വില്‍ക്കും. യുഎസ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് നയന്‍ വെസ്റ്റ്.
ഒതന്റിക് ബ്രാന്‍ഡ്‌സ് ഗ്രൂപ്പിന്റേതാണ് നയന്‍ വെസ്റ്റ്. ഒതന്റിക് ബ്രാന്‍ഡ്‌സ് ഗ്രൂപ്പുമായി ഇതു സംബന്ധിച്ച കരാറിലേര്‍പ്പെട്ടതായി ബാറ്റാ ഇന്ത്യ അറിയിച്ചു.
കരാര്‍ പ്രകാരം, നയന്‍ വെസ്റ്റിന്റെ ഷൂസും, അനുബന്ധ സാധനങ്ങളും നിര്‍മിക്കാനും സ്റ്റോറുകളിലൂടെ വില്‍ക്കാനും വിതരണം ചെയ്യാനും ബാറ്റാ ഇന്ത്യയ്ക്ക് അവകാശമുണ്ടായിരിക്കും.
നവംബര്‍ എട്ടിന് 2023-24 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദഫലം പുറത്തുവിടാനിരിക്കുകയാണ് ബാറ്റാ ഇന്ത്യ. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാറ്റാ ഇന്ത്യ 106.8 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.എന്‍എസ്ഇയില്‍ ബാറ്റാ ഇന്ത്യ ഓഹരി ഇന്ന് 1.35 ശതമാനം താഴ്ന്ന് 1,555 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.