29 Aug 2023 5:35 PM IST
Summary
- ഹിമാന്‍ഷു ബജാജ്, മുകുത് ദീപക് എന്നിവരും രാജിവെച്ചു.
ബൈജുസിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാളും മറ്റ് രണ്ട് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും കമ്പനിയില്‍നിന്നു രാജിവെച്ചു, ഇന്ത്യന്‍ എഡ്-ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് അതിന്റെ ബിസിനസും പ്രവര്‍ത്തനങ്ങളും പുനഃക്രമീകരിച്ചു വരുന്ന സമയത്താണ് ഈ രാജിയുണ്ടായിരിക്കുന്നത്.
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസില്‍ നിന്ന് 2022 ഫെബ്രുവരിയിലാണ് അഗര്‍വാള്‍ ബൈജൂസില്‍ ചേര്‍ന്നത്. ഹിമാന്‍ഷു ബജാജ്, മുകുത് ദീപക് എന്നിവരാണ് മറ്റു രണ്ടു മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍.
2025 വരെ ബൈജൂസ് ഓഡിറ്ററായി നിയമിക്കപ്പെട്ടിരുന്ന ഡെലോയിറ്റ് അടുത്തയിടെ ആ പദവിയില്‍ നിന്ന് മാറിയിരുന്നു.
നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ബൈജൂസ് ഈ വര്‍ഷം ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
യുഎസ് അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബാരണ്‍ ക്യാപിറ്റല്‍ ബൈജൂസിന്റെ മൂല്യനിര്‍ണ്ണയം ഏതാണ്ട് പകുതിയായി കുറച്ചു. ജൂണ്‍ 30 വരെ ബൈജൂസിന്റെ മൂല്യമായി ബാരണ്‍ കണക്കാക്കുന്നത് 1170 കോടി ഡോളറാണ്. ഇത് മാര്‍ച്ചില്‍ കണക്കാക്കിയിരുന്ന 2120 കോടി ഡോള്ലെറിനേക്കാൾ 44.6 ശതമാനം കുറവാണ്.