15 Feb 2025 12:44 PM IST
News
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ വരുന്നു; ആദ്യ ഘട്ടം വൈറ്റിലയിലും വടക്കേക്കോട്ടയിലും
MyFin Desk
മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ തുറക്കുക. ബവ്കോ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു സ്‌റ്റേഷനുകളിലും സ്ഥലം അനുവദിക്കാൻ കൊച്ചി മെട്രോ സമ്മതിച്ചു. വരുമാന വർധന ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോയുടെ ഈ നീക്കം. ബവ്കോയുടെ താൽപ്പര്യപ്രകാരമാണ് കെഎംആർഎൽ ഭൂമി അനുവദിച്ചത്. പ്രവർത്തനം ആരംഭിക്കുന്നതിനുള്ള കൂടുതൽ ചർച്ചകളും നീക്കങ്ങളും പുരോഗമിക്കുകയാണ്. പ്രവർത്തന മാനദണ്ഡങ്ങൾ ഉടൻ തീരുമാനിക്കും.