image

22 Jan 2022 5:41 AM IST

Banking

സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കുമോ?

MyFin Desk

സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കുമോ?
X

Summary

ഫെബ്രുവരി 1-ന് വരാനിരിക്കുന്ന 2022-23 ലെ കേന്ദ്ര ബജറ്റില്‍ വനിതകള്‍ക്ക് നിരവധി പ്രതീക്ഷകളുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോവിഡ്-19 വനിതാ ജീവനക്കാരുടേയും സംരംഭകരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ബജറ്റില്‍ സ്ത്രീകള്‍ക്കായി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നികുതി ആനുകൂല്യങ്ങള്‍ അനുവദിക്കുക, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെ അവർക്കു നിരവധി ആവശ്യങ്ങളുണ്ട്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (plfs) കാണിക്കുന്നത് മഹാമാരിയുടെ രണ്ടാം തരംഗത്തിന് മുമ്പുതന്നെ 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള


ഫെബ്രുവരി 1-ന് വരാനിരിക്കുന്ന 2022-23 ലെ കേന്ദ്ര ബജറ്റില്‍ വനിതകള്‍ക്ക് നിരവധി പ്രതീക്ഷകളുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോവിഡ്-19 വനിതാ ജീവനക്കാരുടേയും സംരംഭകരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ബജറ്റില്‍ സ്ത്രീകള്‍ക്കായി മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നികുതി ആനുകൂല്യങ്ങള്‍ അനുവദിക്കുക, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിങ്ങനെ അവർക്കു നിരവധി ആവശ്യങ്ങളുണ്ട്.

സര്‍ക്കാരിന്റെ ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (plfs) കാണിക്കുന്നത് മഹാമാരിയുടെ രണ്ടാം തരംഗത്തിന് മുമ്പുതന്നെ 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു എന്നാണ്. 2020-ലെ ഇതേ കാലയളവിൽ ഇത് 10.5 ശതമാനമായിരുന്നു ഈ നിരക്ക്.

കോവിഡ് 19 കൂടുതല്‍ സ്ത്രീകളെ താല്‍ക്കാലിക തൊഴിലുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കി. വരാനിരിക്കുന്ന യൂണിയന്‍ ബജറ്റ് ഈ പ്രവണത മാറ്റുക മാത്രമല്ല, സ്ത്രീകള്‍ക്ക് മികച്ച സ്ഥിരതൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള മൂലധനച്ചെലവും സ്ത്രീകള്‍ക്ക് പ്രധാനമായുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളു ബജറ്റില്‍ പരിഗണിക്കണം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ സമീപകാല പ്രബന്ധത്തില്‍ 2021-22 ലെ കേന്ദ്ര ബജറ്റിന്റെ ജെന്‍ഡര്‍ ബജറ്റിംഗ് മൊത്തം ബജറ്റിന്റെ ഏകദേശം 5 ശതമാനം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു. അസമത്വങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ജെന്‍ഡര്‍ ബജറ്റില്‍ മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

നികുതി ഇളവാണ് സ്ത്രീകളുടെ മറ്റൊരു പ്രധാന ആവശ്യം. നികുതി ഇളവുകളോടെ സര്‍ക്കാര്‍ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ബ്രാന്‍ഡുകളെ നിലനിറുത്താന്‍ സഹായിക്കുന്ന ഫണ്ടുകള്‍ നല്‍കുകയും വേണമെന്ന് സ്‌ക്വയര്‍ഫോര്‍ക്ക് ആന്‍ഡ് ഗ്രോഫൈ വേള്‍ഡ് വൈഡിന്റെ സ്ഥാപകയും സി ഇ ഒ-യുമായ ശ്രേയ സബര്‍വാള്‍ പറഞ്ഞു.

സ്ത്രീകള്‍ നയിക്കുന്ന ബിസിനസ്സുകള്‍ക്ക് കൂടുതല്‍ പിന്തുണയും ശക്തമായ വിദ്യാഭ്യാസ അവസരങ്ങളും ആവശ്യമാണ്.

Tags: