image

1 Feb 2026 10:39 AM IST

India

Union Budget 2026 Key Highlights : കേരളത്തിൽ ധാതുവിഭവ ഇടനാഴി മാത്രം, സെമി കണ്ടക്ടർ വ്യവസായ രംഗത്തിനായി 40000 കോടി രൂപ, പ്രതീക്ഷിച്ച നികുതി ഇളവുകൾ ഇല്ല, പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ.

Rinku Francis

Union Budget 2026 Key Highlights : കേരളത്തിൽ ധാതുവിഭവ ഇടനാഴി മാത്രം, സെമി കണ്ടക്ടർ വ്യവസായ രംഗത്തിനായി 40000 കോടി  രൂപ, പ്രതീക്ഷിച്ച നികുതി ഇളവുകൾ ഇല്ല, പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ.
X

Summary

Union Budget 2026 Highlights : വികസിത ഭാരതത്തിലേക്കുള്ള സർക്കാരിൻ്റെ റോഡ്മാപ്പാകേണ്ടിയിരുന്ന ബജറ്റ് പ്രതീക്ഷിച്ചതുപോലെ പൂർണമാണോ?. പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ? ഒറ്റ നോട്ടത്തിൽ


വികസിത ഭാരതം എന്ന സർക്കാരിൻ്റെ സ്വപ്നം പൂർണമായി പ്രതിഫലിപ്പിക്കാതെ മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം.ഏകദേശം ഒന്നര മണിക്കൂർ നീണ്ട (1 .26 മിനിറ്റ്) ബജറ്റ് അവതരണത്തിൽ പ്രഖ്യാപനങ്ങളിൽ മിതത്വം. പല പ്രധാന മേഖലകൾക്കും ആവശ്യങ്ങൾക്കും അവഗണന. ഓഹരി വിപണിയെ ഉത്തേജിപ്പിക്കുന്ന നടപടികൾ ഉണ്ടായില്ല. പ്രതീക്ഷിച്ച നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുമില്ല.

പ്രതിസന്ധിയിലായിരുന്ന കയറ്റുമതി മേഖലക്കായി ചില ആശ്വാസ നടപടികൾ ഉണ്ടെന്നതും, നിർമാണ രംഗത്തെയും എഐ, സെമികണ്ടക്ടർ വ്യവസായ രംഗത്തെയും ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ഏഴ് അതിവേഗ റയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് പരാമർശം ഇല്ല എന്നത് നിരാശയായി. അതേസമയം മെഡിക്കൽ ടൂറിസം രംഗത്തും ഹോസ്പിറ്റാലിറ്റി രംഗത്തും പ്രതീക്ഷക്ക് വകയുണ്ട്. പ്രതിരോധ മേഖലയിലെ ബജറ്റ് വിഹിതം ഉയർത്തി. ധനകാര്യ മേഖലയിൽ പ്രത്യേക ഉന്നത സമിതി രൂപീകരിക്കാൻ ശുപാർശ. എഐ മേഖലയും മുന്നേറും.

കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ?

* വികസിത ഭാരതത്തിലേക്കുള്ള സ്വപനത്തിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാൻ രാജ്യത്തിനാകും എന്ന് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസം​ഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസ. ഉയർന്ന അനിശ്ചിതത്വങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും സമയത്തെയും മുന്നേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കം. ജിഎസ്ടി നടപ്പാക്കിയതും പുതിയ ലേബർ കോഡുകളും ഉൾപ്പെടെ 350 പ്രധാന സാമ്പത്തിക പരിഷ്കരണങ്ങൾ സർക്കാർ നടപ്പാക്കി എന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്ന് കാര്യങ്ങളിൽ ഊന്നൽ

* മത്സരശേഷി വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച നിലനിർത്തുന്നതിന് ബജറ്റിൽ ഊന്നൽ നൽകും. ഇന്ത്യയുടെ അഭിവൃദ്ധിയിൽ പൊതുജനങ്ങളെ പങ്കാളികളാക്കും. 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന കർത്തവ്യം ഉറപ്പാക്കും. ഓരോ കുടുംബത്തിനും, സമൂഹത്തിനും, പ്രദേശത്തിനും ഇതിനുവേണ്ട വിഭവങ്ങൾ ഒരുക്കും.

* കേന്ദ്ര ബജറ്റിൽ യുവ ശക്തിക്ക് പ്രാധാന്യം

* ധാതുവിഭവങ്ങളുടെ ഖനനത്തിനായുൾപ്പെടെ പ്രത്യേക പദ്ധതി- കേരളത്തിന് പിന്തുണ ഉണ്ടെന്നത് ആശ്വാസകരമാണ്. വിഭവധാതു സമ്പന്നമായ സംസ്ഥാനങ്ങളിൽ പ്രത്യേക റെയർ എർത്ത് മൈനിങ് കോറിഡോർ വരും. ആന്ധ്ര, ഒഡീഷ, തമിഴ്നാട് സ്ംസ്ഥാനങ്ങൾക്കും നേട്ടം.

* ഇന്ത്യയെ ആഗോള ബയോഫാർമ നിർമാണ ഹബ്ബാക്കും. 10000 കോടി രൂപ വകയിരുത്തി.

* ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായ രംഗത്തിനായി 40000 കോടി രൂപ വകയിരുത്തി.

* നാച്ചുറർ ഫൈബേഴ്സിനായി പ്രത്യേക പദ്ധതി. കരകൌശല വിദഗ്ധർക്കും നെയ്ത്തുകാർക്കും പിന്തുണ.

* അത്യാധുനിക മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ രാജ്യത്ത് സ്ഥാപിക്കും. മഹാത്മഗാന്ധി ഗ്രാം സമാജ് പദ്ധതി പ്രഖ്യാപിച്ചു. ടെക്സ്റ്റൈൽ വിപണിക്ക് ഉത്തേജനമാകും. തയ്യൽക്കാർക്ക് ആധുനിക സാങ്കേതിക പരിശീലനങ്ങൾ നൽകും.

* കണ്ടെയ്നർ നിർമ്മാണത്തിനായി 5 വർഷത്തേക്ക് 10,000 കോടി രൂപ

* ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. കേരളത്തിന് അവഗണന

* പ്രത്യേക ഇൻഫ്രാസ്ട്രക്ചർ ഗ്യാരൻ്റി ഫണ്ടുകൾ രൂപീകരിക്കും.

* അടിസ്ഥാന സൗകര്യ വികസനത്തിന് 12.2 ലക്ഷം കോടി രൂപ

* മെഡിക്കൽ ടൂറിസം ഹബ്ബുകൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് പിന്തുണ. സ്വകാര്യ കമ്പനികളുമായി സഹകരിക്കാം. ഇതിനായി പ്രത്യേക പദ്ധതി. അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ വരും

* മൂന്ന് പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ വരും

* ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രത്യേക ഇൻ്സ്റ്റിറ്റ്യൂട്ട് . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി രൂപീകരിക്കും

* വിദേശത്തുള്ളവർക്ക് ഇനി നേരിട്ട് ഇന്ത്യൻ ഓഹരികൾ വാങ്ങാം

ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് ഇപ്പോൾ പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതി വഴി ഓഹരികളിൽ നിക്ഷേപിക്കാനാകും. വ്യക്തിഗത പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനം ആയി ഉയർത്തും. എല്ലാ നിക്ഷേപകരുടെയും സംയോജിത പരിധി 24 ശതമാനമാക്കും.

*പ്രമോട്ടർമാരുടെ ഷെയർബൈബാക്കുകൾക്ക് ഇനി നികുതി

എഐക്കായി പ്രത്യേക പദ്ധതി

അലൈഡ് ഹെൽത്ത് പ്രഫഷണലുകൾക്ക് പിന്തുണ

* ഒപ്‌റ്റോമെട്രി, റേഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ 10 വിഭാഗങ്ങളിലായി 1 ലക്ഷം അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്ക് അവസരങ്ങൾ നൽകും.

*1. 5 ലക്ഷം കെയ‍ർ ​ഗിവർമാർക്ക് പരിശീലനം നൽകും.

*ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ​ഗെയിമിങ് മേഖലക്കായി പ്രത്യേക പദ്ധതി

*എംഎസ്എംഇ മേഖലയിൽ 10000 കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കും.

* ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്കുള്ള കസ്റ്റംസ് തീരുവ ഇളവ്.

*തുകൽ കയറ്റുമതിക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നികുതി ഇല്ല.

* അഞ്ച് സർവകലാശാല ടൗൺഷിപ്പുകൾ സ്ഥാപിക്കും

പ്രതിരോധ സേനകളെ നവീകരിക്കും

2026-27 വർഷത്തേക്ക് പ്രതിരോധ മന്ത്രാലയത്തിന് 7.8 ലക്ഷം കോടി രൂപ . പ്രതിരോധ സേനകളുടെ നവീകരണത്തിനായി 2.19 ലക്ഷം കോടി രൂപ ലഭിക്കും.

കായിക മേഖലക്ക് പിന്തുണ

*കായിക മേഖലക്ക് പ്രത്യേക പിന്തുണ. പ്രത്യേക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. ഖേലോ ഇന്ത്യ മിഷൻ രൂപീകരിച്ചു.

* വനിതകൾക്കായി ഷീ മാർട്ട് പദ്ധതി. സ്റ്റെം വിദ്യാർത്ഥികൾക്കായി എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ വരും.

* 500 ജലസംഭരണികൾ വികസിപ്പിക്കും. തീരദേശ പ്രദേശങ്ങളിലെ മത്സ്യബന്ധനത്തിന് പിന്തുണ. ക്ഷീര കർഷക ഉൽ‌പാദക സംഘടനകളെ പ്രോത്സാഹിപ്പിക്കും. നാളികേര ഉൽ‌പാദന മത്സരശേഷി വർദ്ധിപ്പിക്കും. കശുവണ്ടി, കൊക്കോ എന്നിവയുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി. *മൃഗപരിപാലനത്തിന് പ്രത്യേക ക്രെഡിറ്റ് ലിങ്ക്ഡ് ലോൺ

പുതിയ ആദായ നികുതി നിയമം

* ആദായ നികുതി റിട്ടേൺ ലഘൂകരിക്കും. സ്ലാബിൽ മാറ്റമില്ല . ഏപ്രിൽ ഒന്നുമുതൽ പുതിയ ആദായ നികുതി നിയമം.

* വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി നികുതി നൽകേണ്ടതില്ല.

*സംസ്ഥാനങ്ങൾക്കായി 1 .4 ലക്ഷം കോടി രൂപ

*വിദേശയാത്രയുടെ ടിസിഎസ് ഇനി രണ്ടു ശതമാനം മാത്രം. നേരത്തെ 5 ശതമാനം ആയിരുന്നു

* വരുമാനം സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത പിഴ

* പുതിയ അക്കാദമിക സെൻ്ററുകൾ വരും.

* ഐടിആർ1, ഐടിആർ2 റിട്ടേൺ ജൂലൈ 31 വരെ ഫയൽ ചെയ്യാം.

* ഓഡിറ്റ് ചെയ്യാത്ത ബിസിനസുകൾക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെ റിട്ടേൺ ഫയൽ ചെയ്യാം.

*ഡാറ്റ സെൻ്ററുകൾക്ക് പ്രോത്സാഹനം

*ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്കും 2047 വരെ നികുതി ഇല്ല

* സോളാർ ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനുള്ള സോഡിയം ആന്റിമോണേറ്റിന് കസ്റ്റംസ് തീരുവയില്ല.

* ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്കുള്ള കസ്റ്റംസ് തീരുവ ഇളവ്.

*തുകൽ കയറ്റുമതിക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നികുതി ഇല്ല.

* പ്രവാസികളുടെ വസ്തു കൈമാറ്റത്തിന് ടിസിഎസ് കുറയും