30 Dec 2022 4:45 PM IST
തിരുവനന്തപുരം: പുതിയ സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 10 ദിവസത്തെ ബിസിനസ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പുതിയ സംരംഭകര്‍ക്ക് രെജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
ബിസിനസിന്റെ നിയമ വശങ്ങള്‍, ആശയരൂപീകരണം, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പെടെ 5,900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിന് ഫീസ്. താത്പര്യമുള്ളവര്‍ www.kied.info യില്‍ ഓണ്‍ലൈനായി ജനുവരി 6നകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2532890, 2550322, 9605542061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.