image

16 Jun 2022 11:00 AM IST

Banking

എംഎസ്എംഇ യില്‍ മൂന്ന് മാസം കൊണ്ട് 13737 ന്റെ വര്‍ധന: വ്യവസായ മന്ത്രി

MyFin Bureau

എംഎസ്എംഇ യില്‍ മൂന്ന് മാസം കൊണ്ട് 13737 ന്റെ വര്‍ധന: വ്യവസായ മന്ത്രി
X

Summary

സംസ്ഥാനത്തെ സൂക്ഷമ-ചെറുകിട-ഇടത്തരം-സംരംഭങ്ങള്‍ക്ക് ദേശീയ തലത്തില്‍ വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റായ വ്യാപാര്‍ സംസ്ഥാന നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.  ഇ-കൊമേഴ്‌സ് സംവിധാനത്തിലൂടെ നമ്മുടെ സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഈ വര്‍ഷം സംരംഭക വര്‍ഷമായിട്ടാണ് ആചരിക്കുന്നത്. ഒരു ലക്ഷം എന്റര്‍പ്രൈസസ് ആണ് ഈ വര്‍ഷത്തെ ലക്ഷ്യം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഏതാണ്ട് 13737 എംഎസ്എംഇകള്‍ ഇതുവരെ […]


സംസ്ഥാനത്തെ സൂക്ഷമ-ചെറുകിട-ഇടത്തരം-സംരംഭങ്ങള്‍ക്ക് ദേശീയ തലത്തില്‍ വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റായ വ്യാപാര്‍ സംസ്ഥാന നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇ-കൊമേഴ്‌സ് സംവിധാനത്തിലൂടെ നമ്മുടെ സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഈ വര്‍ഷം സംരംഭക വര്‍ഷമായിട്ടാണ് ആചരിക്കുന്നത്. ഒരു ലക്ഷം എന്റര്‍പ്രൈസസ് ആണ് ഈ വര്‍ഷത്തെ ലക്ഷ്യം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഏതാണ്ട് 13737 എംഎസ്എംഇകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 982.73 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ ഉണ്ടായട്ടുള്ളത്. 1155 അഭ്യസ്ഥ വിദ്യരെ എംഎസ്എംഇ മേഖലയിലെ ഇന്റേണുകളായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. 3698 തൊഴിലസരങ്ങളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു', മന്ത്രി അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ബയര്‍മാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടര്‍മാരും ഭാഗമാകുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിടുബി മീറ്റില്‍ പങ്കെടുക്കും. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് എക്സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സ്റ്റേറ്റ് ആയി കേരളത്തെ തിരഞ്ഞെടുത്തിരുന്നതും മന്ത്രി ഓര്‍മിപ്പിച്ചു. ബി2ബി വ്യാപാറിന്റെ ഡിജിറ്റല്‍ ഡയറക്റ്ററി ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. രണ്ട് വര്‍ഷത്തിലൊരിക്കലാണ് ബിടുബി വ്യാപാര്‍ സംഘടിപ്പകുന്നത്. എന്നാല്‍ ഇത് എല്ലാ വര്‍ഷവും സംഘടിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാരിനുണ്ടെന്ന് മന്ത്രി അറിയിച്ചു.
വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എക്‌സിബിഷനും കണ്‍വെന്‍ഷനുമായി സ്ഥിരം കേന്ദ്രം നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കേരളമെന്നും 2023 ഒക്ടോബറോടെ ഇത് യാഥാര്‍ത്യമാകുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. കിന്‍ഫ്രയ്ക്കായിരിക്കും നിര്‍മ്മാണ ചുമതല. ഈ മാസം തന്നെ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മേഖല തിരിച്ചുള്ള എക്‌സിബിഷനും സംഘിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വ്യാവസായിക രംഗത്ത് കൊച്ചിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയ കേരളത്തിലെ നഗരം കൊച്ചിയാണ്. സ്ത്രീ സംരംഭകര്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നതായി കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെഎസ്എസ്‌ഐഎ സ്റ്റേറ്റ് പ്രസിഡന്റ് എം ഖാലിദ്, ഫിക്കി ചെയര്‍മാന്‍ ദീപക് എല്‍ അശ്വാനി, കെ-ബിപ്പ് സിഇഒ സൂരജ് എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.