image

30 July 2022 10:15 AM IST

Banking

നഷ്ടത്തിൽ നിന്നും കരകയറാനാവാതെ സീ മീഡിയ

PTI

നഷ്ടത്തിൽ നിന്നും കരകയറാനാവാതെ സീ മീഡിയ
X

Summary

ഡെല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ 4.55 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേടി സീ മീഡിയാ കോര്‍പ്പറേഷന്‍ (ZMCL). കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 218.08 കോടി രൂപയുടെ അറ്റാദായമാണ് നേടിയതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 8.05 ശതമാനം ഉയര്‍ന്ന് 148.15 കോടി രൂപയായി. മുന്‍വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 137.11 കോടി രൂപയായിരുന്നു. കമ്പനിയുടെ ആകെ ചെലവ് 5.54 ശതമാനം ഉയര്‍ന്ന് 142.58 കോടി രൂപയായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ […]


ഡെല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ 4.55 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേടി സീ മീഡിയാ കോര്‍പ്പറേഷന്‍ (ZMCL). കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 218.08 കോടി രൂപയുടെ അറ്റാദായമാണ് നേടിയതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 8.05 ശതമാനം ഉയര്‍ന്ന് 148.15 കോടി രൂപയായി. മുന്‍വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 137.11 കോടി രൂപയായിരുന്നു.

കമ്പനിയുടെ ആകെ ചെലവ് 5.54 ശതമാനം ഉയര്‍ന്ന് 142.58 കോടി രൂപയായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 135.09 കോടി രൂപയായിരുന്നു ചെലവ്.

രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ്‌വര്‍ക്ക് കൂടിയാണ് സീ മീഡിയ. 10 ഭാഷകളിലായി 14 വാര്‍ത്താ ചാനലുകളുള്ള കമ്പനിയാണിത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 51.45 കോടി രൂപയായിരുന്നു സീ മീഡിയ കോര്‍പ്പറേഷന്റെ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം.

tags :