27 April 2023 3:25 PM IST
Summary
- വരുമാനം 25% ഉയർന്ന് 23,625 കോടി രൂപയില്‍
- ബജാജ് ഫിനാൻസിന് റെക്കോഡ് ലാഭം
- ഒരു ഓഹരിക്ക് 0.80 രൂപ ലാഭവിഹിതം
മുൻ വർഷം നാലാം പാദത്തില്‍ രേഖപ്പെടുത്തിയ 1,346 കോടിയെ അപേക്ഷിച്ച് 2022 -23 നാലാം പാദത്തില്‍ ഏകീകൃത അറ്റാദായം 31% വർധിച്ച് 1,769 കോടി രൂപയായതായി ബജാജ് ഫിന്‍സെർവ്. ത്രൈമാസത്തിലെ മൊത്തവരുമാനം മുൻ വർഷം സമാന പാദത്തിലെ 18,862 കോടി രൂപയിൽ നിന്ന് 25% ഉയർന്ന് 23,625 കോടി രൂപയിലെത്തി. പലിശയിൽ നിന്നുള്ള വരുമാനം 8,383 കോടിയിൽ നിന്ന് 31 ശതമാനം ഉയർന്ന് 11,025 കോടി രൂപയായി.
ഇത് 1 രൂപ മുഖവിലയുടെ 80% എന്ന നിലയില്‍ ഒരു ഓഹരിക്ക് 0.80 രൂപ ലാഭവിഹിതം നല്‍കുന്നതിനും ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.. മൊത്തം ലാഭവിഹിതം 127.43 കോടി രൂപയാണ്. വാർഷിക പൊതുയോഗത്തിന്‍റെ (എജിഎം) അംഗീകാരം ലഭിച്ചാല്‍, ജൂലൈ 28-നോ അതിനടുത്ത ദിവസങ്ങളിലോ ഇത് ക്രെഡിറ്റ് ചെയ്യപ്പെടും.
ഉപകമ്പനികളില്‍, ബജാജ് ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ എക്കാലത്തെയും ഉയർന്ന തലം രേഖപ്പെടുത്തി, 11,508 കോടി രൂപ.അതേസമയം, നാലാം പാദത്തിൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ലാഭം 30 ശതമാനം ഉയർന്ന് 322 കോടി രൂപയായി. ത്രൈമാസത്തിലെ മൊത്തം പ്രീമിയം 14 ശതമാനം ഉയർന്ന് 3,766 കോടി രൂപയായി. മൊത്തം സാമ്പത്തിക വർഷത്തിൽ ജനറൽ ഇൻഷുറൻസ് വിഭാഗം അതിന്റെ എക്കാലത്തെയും ഉയർന്ന ഗ്രോസ് റൈറ്റഡ് പ്രീമിയമായ 15,487 കോടി രൂപ രേഖപ്പെടുത്തി.