31 March 2023 12:04 PM IST
6 ലക്ഷം രൂപയ്ക്ക് ഇഡ്ഡ്‌ലി വാങ്ങിയ കസ്റ്റമര്‍! ഇഡ്ഡ്‌ലി ദിനത്തില്‍ കച്ചവടക്കണക്കുമായി സ്വിഗ്ഗി
MyFin Desk
Summary
- ഇഡ്ഡ്‌ലിക്ക് ഇന്ത്യയിലും വിദേശത്തും ആരാധകര്‍ ഏറുന്ന വേളയിലാണ് സ്വിഗ്ഗി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രിയ വിഭവങ്ങളിലൊന്നാണ് ഇഡ്ഡ്‌ലിയും ചമ്മന്തിയും എന്ന ഏവര്‍ക്കും അറിയാം. എന്നാല്‍ ഇഡ്ഡ്‌ലി കച്ചവടം എങ്ങനെ പോകുന്നു എന്ന് അറിയുമോ? ലോക ഇഡ്ഡ്‌ലി ദിനമായ മാര്‍ച്ച് 30ന് രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇഡ്ഡ്‌ലി പ്രിയരെയടക്കം ഞെട്ടിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3.3 കോടി പ്ലേറ്റ് ഇഡ്ഡ്‌ലിയാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മാത്രം വിറ്റതെന്ന് കമ്പനി അറിയിച്ചു. 12 മാസത്തിനിടെ 6 ലക്ഷം രൂപയ്ക്ക് ഇഡ്ഡ്‌ലി വാങ്ങിയ ഒരു ഉപഭോക്താവുണ്ടെന്ന കൗതുക വാര്‍ത്തയും സ്വിഗ്ഗി ഇന്നലെ പുറത്ത് വിട്ടിരുന്നു. ഹൈദരാബാദിലുള്ള ഒരാളാണ് ഇത്തരത്തില്‍ 6 ലക്ഷം രൂപയ്്ക്ക് ഇഡ്ഡ്‌ലി വാങ്ങിയത്.
ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഇഡ്ഡ്‌ലി ഓര്‍ഡറുകള്‍ വന്നത്. രാവിലെ 8 മണിയ്ക്കും 10 മണിയ്ക്കും ഇടയലാണ് ഭൂരിഭാഗം 'ഇഡ്ഡ്‌ലി ഓര്‍ഡറുകളും' ലഭിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
സാധാരണ ഇഡ്ഡ്‌ലിക്കും, റവ ഇഡ്ഡ്‌ലിക്കുമാണ് ആരാധകര്‍ ഏറെയുള്ളത്. റാഗി ഇഡ്ഡലി, മൈസൂര്‍ ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്‌സ് ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, തട്ടിഡ്ഡലി, സാമ്പാര്‍ ഇഡ്ഡലി എന്നിങ്ങനെ വിവിധ തരം ഇഡ്ഡ്‌ലികള്‍ ഇപ്പോള്‍ ലഭ്യമാണ്.