image

1 May 2023 4:15 PM IST

Business

സഹകരണ എക്‌സ്‌പോയ്ക്ക് കൊടിയിറക്കം

Kochi Bureau

cooperative expo 2023 is over
X

Summary

  • മാധ്യമ അവാര്‍ഡുകള്‍, എക്സ്പോയില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ സഹകരണമന്ത്രി നിര്‍വ്വഹിച്ചു.


കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോ 2023 ന് സമാപനം. ജനപങ്കാളിത്തം കൊണ്ട് വന്‍വിജയമായി തീര്‍ന്ന സഹകരണ വകുപ്പിന്റെ എക്സ്പോ 2023 സമാപനസമ്മേളനത്തിന് സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ തിരി തെളിച്ചു.

ജനപങ്കാളിത്തം കൊണ്ടും സ്റ്റാളുകളുടെ എണ്ണം കൊണ്ടും പോയവര്‍ഷത്തെക്കാള്‍ ഇത്തവണ മികച്ചതായതിന്റെ സന്തോഷം മന്ത്രി പങ്കുവെച്ചു. പ്രദര്‍ശനങ്ങളും വിപണനവും മാത്രമല്ല സഹകരണമേഖലയുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകള്‍, പ്രോഡക്ട് ലോഞ്ചിംഗുകള്‍, സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിരുന്നു.

പുതിയ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യുന്ന കാര്യത്തില്‍ കേരളം പിന്നോട്ട് നില്‍ക്കുന്നു എന്ന ധാരണ നിലനില്‍ക്കുന്നിടത്താണ് പതിനെട്ട് സഹകരണസംഘങ്ങളുടെ 62 ഉത്പന്നങ്ങള്‍ എക്സ്പോയിലൂടെ പുറത്തിറക്കിയതെന്നുംഇത് സഹകരണമേഖലയുടെ വിജയമാണെന്നും കൊച്ചി മേയര്‍ പറഞ്ഞു.

എക്സ്പോ 2023ന്റെ റിപ്പോര്‍ട്ട് സഹകരണ സംഘം അഡിഷണല്‍ രജിസ്ട്രാര്‍ ആര്‍ ജ്യോതിപ്രസാദ് നിര്‍വ്വഹിച്ചു. എക്സ്‌പോയില്‍ സംഘടിപ്പിച്ച സംഹകരണമേഖലയുടെ വിവിധതലങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത 11 സെമിനാറുകളുടെ സാരാംശത്തിന്റെ ആദ്യപ്രതി കൊച്ചി മേയര്‍ക്ക് നല്‍കി സഹകരണ മന്ത്രി പ്രകാശനം നടത്തി. സഹകരണ വായനശാലകള്‍ക്കുള്ള മാര്‍ഗ്ഗരേഖയുടെ പ്രകാശനം കേരളബാങ്ക് ജനറല്‍ മാനേജര്‍ ഡോ. അനില്‍കുമാറിന് നല്‍കി സഹകരണമന്ത്രി നിര്‍വ്വഹിച്ചു.

എക്സ്പോയിലെ മികച്ച സ്റ്റാളുകള്‍ക്കും സേവനദാതാക്കള്‍ക്കുമുള്ള ആദരം, മാധ്യമ അവാര്‍ഡുകള്‍, എക്സ്പോയില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ സഹകരണമന്ത്രി നിര്‍വ്വഹിച്ചു.