image

20 April 2023 6:30 PM IST

Business

സംസ്ഥാനത്തിന്റെ പുരോഗതിയില്‍ സഹകരണ മേഖലയ്ക്ക് നിര്‍ണായക പങ്ക്: വി എന്‍ വാസവന്‍

Kochi Bureau

Minister VN Vaasudevan
X

Summary

  • സാധാരണക്കാരന് ഒരാവശ്യം വന്നാല്‍ അവര്‍ ഓടിയെത്തുന്നത് സഹകരണ സ്ഥാപനങ്ങളിലേക്കാണെന്ന് മന്ത്രി വ്യക്തമാക്കി.


നാടിന്റെ പുരോഗതിയില്‍ സഹകരണ മേഖല നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍. ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് അഗ്രോ ഫുഡ്‌സ് മില്ലിന്റെ ശിലാസ്ഥാപനവും സാങ്കേതിക വിദ്യാധിഷ്ഠിത നൂതന കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവുംനിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന പദ്ധതികള്‍ വിജയകരമായി പുരോഗമിക്കുകയാണെന്നും നമ്മുടെ നാടിന്റെ ജൈവ വൈവിധ്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേവലം വായ്പ നല്‍കുക, നിക്ഷേപം സ്വീകരിക്കുക എന്നതിന് പുറമെ ജന ജീവിതത്തിന്റെ സമസ്ത രംഗത്തും സഹായമെത്തിക്കുകയാണ് സഹകരണ പ്രസ്ഥാനങ്ങള്‍. സാധാരണക്കാരന് ഒരാവശ്യം വന്നാല്‍ അവര്‍ ഓടിയെത്തുന്നത് സഹകരണ സ്ഥാപനങ്ങളിലേക്കാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ തരത്തിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കാഴ്ചവയ്ക്കുന്നതെന്നും കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു മുന്നോട്ട് പോകാന്‍ ബാങ്കിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്ടി.വി മോഹനന്‍ അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎം ഷിയാസ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹന്‍, മുന്‍ എംഎല്‍എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് ചെയര്‍മാന്‍ ബാബു ജോസഫ്, യുവജന കമ്മീഷന്‍ അംഗം

ഡോ. പ്രിന്‍സി കുര്യാക്കോസ്, മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രന്‍, കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആര്‍. എം രാമചന്ദ്രന്‍, ബാങ്ക് ഡയറക്ടര്‍ കെ.ഡി ഷാജി, ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി ലാലു, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.