image

6 May 2023 3:00 PM IST

Kerala

റവന്യൂ റിക്കവറിയിലൂടെ 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി എറണാകുളം ജില്ല

Kochi Bureau

റവന്യൂ റിക്കവറിയിലൂടെ 162.35 കോടിയുടെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി എറണാകുളം ജില്ല
X

Summary

  • വന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത് കണയന്നൂര്‍ (ആര്‍ ആര്‍ ) താലൂക്കിലാണ്


കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി വിഭാഗത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി എറണാകുളം ജില്ല ഒന്നാമത്. 162.35 കോടിയുടെ നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 124.61 കോടി രൂപയും ജില്ലയില്‍ നിന്ന് പിരിച്ചെടുത്തു.

2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 70 കോടി രൂപയുടെ വര്‍ധനയാണ് റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ ഇനത്തില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. കെട്ടിട നികുതി ഇനത്തില്‍ 31.37 കോടി രൂപയും ആഢംബര നികുതി ഇനത്തില്‍ 8.53 കൂടി രൂപയും പിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തുകയാണ് ജില്ലയില്‍ നിന്ന് പിരിച്ചെടുത്തത്.

ജില്ലയില്‍ റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ നടപടികള്‍ കാര്യക്ഷമമാക്കിയതിന് മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് വിതരണം ചെയ്തു.

റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത് കണയന്നൂര്‍ (ആര്‍ ആര്‍ ) താലൂക്കിലാണ്. റവന്യൂ റിക്കവറി വിഭാഗത്തില്‍ 39.25 കോടിയും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ 42.12 കോടിയും പിരിച്ചെടുത്തു.

റവന്യൂ റിക്കവറി വിഭാഗത്തില്‍ 26.77 കോടിയും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ 31.61 കോടിയുമായി കുന്നത്തുനാട് താലൂക്കിനാണ് രണ്ടാംസ്ഥാനം. റവന്യൂ റിക്കവറിയില്‍ മൂന്നാംസ്ഥാനം മൂന്നാം സ്ഥാനം 23.61 കോടി പിരിച്ചെടുത്ത് ആലുവ താലൂക്കും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ മൂന്നാം സ്ഥാനം 15.58 കോടിയുമായി മൂവാറ്റുപുഴ താലൂക്കും നേടി.

റവന്യൂ റിക്കവറി വിഭാഗത്തില്‍ മൂവാറ്റുപുഴ താലൂക്ക് 12.25 കോടിയും, പറവൂര്‍ 10.22, കൊച്ചി 9.68, കോതമംഗലം 8.09 കോടിയും പിരിച്ചെടുത്തു. ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ആലുവ താലൂക്ക് 9.93 കോടിയും, കോതമംഗലം 9.55 പറവൂര്‍ 9.11, കൊച്ചി 6.67 കോടിയും പിരിച്ചെടുത്തിട്ടുണ്ട്.