image

3 May 2023 3:55 PM IST

Business

ലാഭത്തില്‍ 58% ഉയര്‍ച്ച നേടി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്

MyFin Desk

godrej-properties-profit-growth-gfx
X

Summary

  • 2023-24ലെ ബുക്കിംഗുകളുടെ മൂല്യം 15% ഉയര്‍ന്നു
  • 2022-23ല്‍ 123.32 ബില്യൺ രൂപയ്ക്കു മുകളിലുള്ള ബുക്കിംഗ്


പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡിന്‍റെ നാലാം പാദ ലാഭത്തിൽ 58.2% വർധന. ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഏകീകൃത അറ്റാദായം മുന്‍വര്‍ഷം സമാനകാലയളവിലെ 2.60 ബില്യൺ രൂപയിൽ നിന്ന് 4.12 ബില്യൺ രൂപയായി (50.34 ദശലക്ഷം ഡോളർ) ഉയർന്നു, ശക്തമായ വിൽപ്പനയും ഭവന നിർമ്മാണത്തിനുള്ള ശക്തമായ ആവശ്യകതയും ഈ വളര്‍ച്ചയെ സഹായിച്ചു.

മികച്ച നാലാംപാദ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബുക്കിംഗുകളുടെ മൂല്യം 15% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ തന്നെ പ്രതീക്ഷയെ കവച്ചുവെക്കുന്ന തരത്തില് 123.32 ബില്യൺ രൂപയ്ക്കു മുകളിലുള്ള ബുക്കിംഗാണ് നടന്നത്. നടപ്പ് സാമ്പത്തിക വർഷത്തില് 140 ബില്യൺ രൂപയുടെ ബുക്കിംഗാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 23.7 ശതമാനം വർധിച്ച് 16.46 ബില്യൺ രൂപയായെന്നും വായ്പയിലൂടെ 20 ബില്യൺ രൂപ വരെ സമാഹരിക്കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ 7 പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പന കഴിഞ്ഞ പാദത്തില്‍ 14% വര്‍ധനയുണ്ടായെന്നാണ് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അനറോക്ക് പറയുന്നത്.

റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്തിയതും കോവിഡ് ആശങ്കകള്‍ ഒഴിഞ്ഞതും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയുടെ ആവശ്യകതയെ മുന്നോട്ട് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.