image

1 July 2023 5:30 PM IST

Business

ജിഎസ്ടി ആറാം വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു

Kochi Bureau

ജിഎസ്ടി ആറാം വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു
X

Summary

  • ജെയിന്‍ കെ നഥാനിയേലിന് സ്വീകരണവും നല്‍കി


നിയമ സംരംഭമായ സ്വാമി അസോസിയേറ്റ്സിന്റെ നേതൃത്വത്തില്‍ ജിഎസ്ടി ആറാം വാര്‍ഷിക ദിനം ആചരിച്ചു. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ചു. ഇതോടൊപ്പം സിജിഎസ്ടി ചീഫ് കമ്മീഷണറായി വിരമിച്ച ജെയിന്‍ കെ നഥാനിയേലിന് സ്വീകരണവും നല്‍കി. ജെയിന്‍ കെ.നഥാനിയേല്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. പരോക്ഷ നികുതികള്‍ ഏകീകരിച്ച് ജിഎസ്ടി സംവിധാനം നിലവില്‍ വന്നിട്ട് ആറുവര്‍ഷം പിന്നിടുമ്പോള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു.

സംസ്ഥാന ജിഎസ്ടി ഡെപ്യൂട്ടി കമീഷണര്‍ കെഎസ് അനില്‍ കുമാര്‍, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടോം ടി തോമസ്, മാന്‍ കനൂര്‍ ഇംഗ്രഡ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ടീം ലീഡര്‍ കെ രാജന്‍, സ്വാമി അസോസിയേറ്റ്സ് കണ്‍ട്രി ഹെഡ് കെ ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് മുന്‍ ടാക്സ് ഓഫീസര്‍ അസീസ് കണ്ണോത്ത്, ടാക്സ് പ്രക്ടിഷ്ണര്‍ സന്തോഷ് ജേക്കബ്, ടാക്സ് കേരള മാഗസീന്‍ എഡിറ്റര്‍ വിപിന്‍ കുമാര്‍, സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ആനന്ദ് കൊച്ചുകുടി എന്നിവരും പങ്കെടുത്തു.

ജിഎസ്ടി ഉത്തരവുകളില്‍ തര്‍ക്കം ഉന്നയിക്കാന്‍ ട്രൈബ്യൂണല്‍ സംവിധാനം ഇതുവരെ നിലവില്‍ വരാത്തത് ജിഎസ്ടി സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ ജിഎസ് ടിയില്‍ ഉള്‍പ്പെടുത്തണം എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സ്വാമി അസോസിയേറ്റ്സ് കേരള ഇന്‍ചാര്‍ജ് അഡ്വ. സിന്ധു പരിപാടിയില്‍ നന്ദി പറഞ്ഞു.