15 May 2023 4:15 PM IST
Summary
- അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് KAIAയുടെ സംസ്ഥാനസമ്മേളനത്തിന് കണ്ണൂര്‍ വേദിയാകുന്നത്.
കേരളത്തിന്റെ പരസ്യവിപണന രംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന ഔട്ട് ഡോര്‍ പരസ്യമേഖലയിലെ വ്യവസായികളും പ്രവര്‍ത്തകരും കേരള ഔട്ട്ഡോര്‍ ഇന്‍ഡസ്ട്രീസ് അസ്സോസിയേഷന്‍ (KAIA) ഈ മാസം 26, 27 തിയതികളില്‍ കണ്ണൂരില്‍ സംഗമിക്കുന്നു. കേരളത്തിന്റെ വാണിജ്യ വ്യവസായ സംരംഭക മേഖലയില്‍ ഉത്പന്നങ്ങളുമായും, സേവനങ്ങളുമായും, സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട പരസ്യങ്ങള്‍ മികച്ച രീതിയില്‍ പൊതുജനങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഔട്ട്ഡോര്‍ രംഗത്തുള്ളത്. ഏകദേശം ഒന്നരലക്ഷത്തിലേറെ പേര്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന മേഖല എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ സംഘടനാ സംവിധാനത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനകമ്മിറ്റിക്ക് പുറമേ പതിനാല് ജില്ലകളിലും പ്രവര്‍ത്തക കമ്മിറ്റികളും സോണല്‍ കമ്മിറ്റികളുമുണ്ട്.
അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് KAIAയുടെ സംസ്ഥാനസമ്മേളനത്തിന് കണ്ണൂര്‍ വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കേരളത്തിലെ പരസ്യവ്യവസായികളെ വളരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു എന്നാണ് വിലയിരുത്തല്‍.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളേയോ പരിപാടികളേയോ സര്‍ക്കാര്‍ പദ്ധതികളെയോ കുറിച്ചുള്ള പരസ്യങ്ങള്‍ കേരളത്തില്‍ ഒന്നാകെ പലതവണ സൗജന്യനിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും പോലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യ വകുപ്പു കളുമായും സഹകരിച്ചുകൊണ്ട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് KAIA യുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദകമായ ഒന്നായിരുന്നു.
ലഹരിമുക്ത കേരളം, ശുചിത്വകേരളം
KAIA സംസ്ഥാന സമ്മേളനത്തിന്റെ സാമൂഹ്യ പ്രതിബന്ധതാ സന്ദേശ ളായി ലഹരിമുക്ത കേരളം എന്നതും ശുചിത്വകേരളം എന്നതും സമ്മേളന ത്തിന്റെ പ്രചരണാര്‍ത്ഥം കേരളത്തില്‍ എല്ലാ ജില്ലകളിലുമുള്ള 100 പരസ്യ ബോര്‍ഡുകളുടെ പൊതുജനബോധവല്‍ക്കരണത്തിനായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂരില്‍ 26 നു വൈകീട്ട് നടക്കുന്ന റോഡ് ഷോയിലും മേല്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടു റാലി സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച പരസ്യവിപണന മാധ്യമങ്ങളില്‍ ഒന്നായ OOH (OUT OF HOME MEDIA) മേഖലയില്‍ ദേശീയ തലത്തില്‍ ഏറ്റവും മികച്ച സംഘടനാ സംവിധാനമാണ് Kerala Advertising Industries Asosciation (KAIA )ക്ക് നിലവിലുള്ളത്.
ഇന്ത്യന്‍ ഔട്ട്ഡോര്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ (IOAA) കൗണ്‍സില്‍ അംഗങ്ങളില്‍ 2 പേര്‍ കേരളത്തില്‍ നിന്നാണ്. ഈ വര്‍ഷത്തെ സംഘടനയുടെ പൊതുതെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും പൊതു ചര്‍ച്ചകളും പ്രമേയാവതരണങ്ങളും സാംസ്‌കാരിക സമ്മേളനവുമാണ് പ്രധാനപ്പെട്ട പരിപാടികള്‍.