2 May 2023 4:29 PM IST
Summary
ലക്‌ഷ്യം ആണവോര്‍ജ്ജ പദ്ധതികളുടെ വികസനം
ഡെല്‍ഹി: ആണവോര്‍ജ്ജ പദ്ധതികളുടെ വികസനത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും, പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയും സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ചു.
എന്‍ടിപിസിയിലെ പ്രൊജക്ട്‌സ് ഡയറക്ടര്‍ ഉജ്ജ്വല്‍ കാന്തി ഭട്ടാചാര്യയും എന്‍പിസിഐഎല്‍ പ്രൊജക്ട്‌സ് ഡയറക്ടര്‍ രഞ്ജയ് ശരണ്‍ണുമാണ് കരാറില്‍ ഒപ്പുവച്ചു.
തുടക്കത്തില്‍ രണ്ട് പ്രഷറൈസ്ഡ് ഹെവി-വാട്ടര്‍ റിയാക്ടര്‍ (PHWR) പദ്ധതികളാണ് വികസിപ്പിക്കുക. മധ്യപ്രദേശിലെ ചുട്ക ആണവോര്‍ജ്ജ പദ്ധതി 2x700 മെഗാവാട്ട്, രാജസ്ഥാനിലെ മഹി ബന്‍സ്വാര ആണവോര്‍ജ്ജ പദ്ധതി 4x700 മെഗാവാട്ട്, എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സജ്ജമാകുക.
ഇരു കമ്പനികളും സപ്ലിമെന്ററി ജോയിന്റ് വെഞ്ച്വര്‍ കരാറില്‍ ഒപ്പു വച്ചതായി കേന്ദ്ര വൈദ്യുത മന്ത്രാലയം വ്യക്തമാക്കി.