25 April 2023 6:58 PM IST
Summary
- ഇന്ത്യൻ ബിസിനസിൽ 15% വളര്‍ച്ച
- ടാറ്റ സ്റ്റാർബക്സ് 2014 -15ല്‍ 71 പുതിയ സ്റ്റോറുകൾ
- സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 13,783 കോടി രൂപയുടെ വരുമാനം
മാർച്ചിൽ അവസാനിച്ച പാദത്തിൽ 268 കോടി രൂപ അറ്റാദായം നേടിയതായി ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സമാന പാദവുമായുള്ള താരതമ്യത്തില്‍ 23% കൂടുതലാണ് ഇത്. പ്രവർത്തന നിന്നുള്ള വരുമാനം നാലാം പാദത്തിൽ 14 ശതമാനം വർധിച്ച് 3,619 കോടി രൂപയായി. 2021-22 നാലാം പാദത്തില്‍ ഇത് 3,175 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വർഷത്തേക്ക് ഇക്വിറ്റി ഷെയറിന് 8.45 രൂപ അന്തിമ ലാഭവിഹിതമായി നല്‍കുന്നതിന് ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. 13,783 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 11% വര്‍ധനയാണിത്.
ഇന്ത്യൻ ബിസിനസിൽ 15%, അന്തർദേശീയ ബിസിനസ്സിൽ 6%, ബ്രാൻഡഡ് ഇതര ബിസിനസിൽ 9% എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ വളർച്ച. ടാറ്റ സ്റ്റാർബക്സ് ഈ പാദത്തിൽ 48% ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തി, മൊത്തം സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 71% ആണ്.ടാറ്റ സ്റ്റാർബക്സ് വർഷത്തിൽ 71 പുതിയ സ്റ്റോറുകൾ തുറക്കുകയും 15 പുതിയ നഗരങ്ങളിൽ പ്രവേശിക്കുകയും ചെയ്തു- എക്കാലത്തെയും ഉയർന്ന വാർഷിക സ്റ്റോർ കൂട്ടിച്ചേർക്കലാണിത്.