image

12 May 2023 6:06 PM IST

Business

ടാറ്റ മോട്ടോർസിന് 5,407 കോടി രൂപ അറ്റാദായം

Sandeep P S

ടാറ്റ മോട്ടോർസിന് 5,407 കോടി രൂപ അറ്റാദായം
X

2023 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 5,407.79 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. 2021-22 സമാന പാദത്തിൽ 1,032.84 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തമായി കമ്പനിയുടെ അറ്റാദായം 2,414.29 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തിൽ 11,441.47 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

2022-23 സാമ്പത്തിക വര്ഷത്തിനായി ഓഹരിയൊന്നിന് 2 രൂപ എന്ന അന്തിമ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം 14.6 ശതമാനം ഉയർന്ന് 21,200 കോടി രൂപയായി.

"2023 ഏപ്രിൽ മുതൽ പുതിയ ബിഎസ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുന്നതിനാൽ, ഞങ്ങളുടെ മുഴുവൻ പോർട്ട്‌ഫോളിയോയുടെയും പ്രധാന സവിശേഷതകൾ ഗണ്യമായി വർദ്ധിപ്പിക്കാൻ ഞങ്ങൾ ഈ അവസരം ഉപയോഗിച്ചു. ഞങ്ങളുടെ വാണിജ്യ വാഹനങ്ങൾ ഇപ്പോൾ മികച്ച സാങ്കേതികവിദ്യകളും സമ്പന്നമായ സവിശേഷതകളും പ്രാപ്‌തമാക്കിയ മെച്ചപ്പെടുത്തിയ പ്രകടനം നൽകുന്നു," ടാറ്റ മോട്ടോഴ്‌സിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു.

ടാറ്റയുടെ പാസഞ്ചർ വാഹനങ്ങളുടെ വരുമാനം 15.3 ശതമാനം ഉയർന്ന് 12,100 കോടി രൂപയായി.

"ടാറ്റ മോട്ടോഴ്‌സ് അതിന്റെ തുടർച്ചയായ മൂന്നാം വർഷവും അതിന്റെ എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തുകയും 2022 സാമ്പത്തിക വർഷത്തേക്കാൾ 46 ശതമാനം വിൽപ്പന വളർച്ച കൈവരിക്കുകയും ചെയ്തു," ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. .