image

26 April 2023 2:04 PM IST

Business

ടാറ്റ സ്റ്റീല്‍ ലോംഗ് പ്രൊഡക്റ്റ്സിന് 184 കോടി രൂപ നഷ്ടം

MyFin Desk

ടാറ്റ സ്റ്റീല്‍ ലോംഗ് പ്രൊഡക്റ്റ്സിന് 184 കോടി രൂപ നഷ്ടം
X

Summary

  • 2022-23ലെ മൊത്തം നഷ്ടം 1,085.49 കോടി
  • ചെലവു കൂടിയത് നഷ്ടത്തിലേക്ക് നയിച്ചു
  • 2021-22ല്‍ 629.87 കോടി രൂപ അറ്റാദായം നേടിയിരുന്നു


2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 184.11 കോടി രൂപയുടെ നഷ്ടം നേരിട്ടതായി ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സിന് (ടിഎസ്‌എൽപി) പ്രഖ്യാപിച്ചു. മുന്‍വര്‍ഷം ജനുവരി-മാർച്ച് കാലയളവിൽ കമ്പനി 59.62 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ടിഎസ്എൽപി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കമ്പനിയുടെ മൊത്തവരുമാനം മുൻ വർഷം ഇതേ പാദത്തിലെ 1,823.67 കോടി രൂപയിൽ നിന്ന് 1,911.98 കോടി രൂപയായി ഉയർന്നു. മൊത്തം ചെലവ് 2021-22 നാലാംപാദത്തിലെ 1,738.24 കോടി രൂപയില്‍ നിന്ന് 2022 -23 നാലാം പാദത്തിൽ എത്തിയപ്പോള്‍ 2,054.12 കോടി രൂപയായി ഉയർന്നു. ചെലവിലെ വര്‍ധനയാണ് നഷ്ടത്തിലേക്ക് നയിച്ചത്

2022-23 വർഷത്തിൽ കമ്പനിയുടെ മൊത്തം നഷ്ടം 1,085.49 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 629.87 കോടി രൂപ അറ്റാദായം നേടിയ സ്ഥാനത്താണിത്. ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ് പ്രധാനമായും വാഹന മേഖലയ്ക്കും വയർ റോപ്പ് വ്യവസായത്തിനുമായുള്ള ഹൈ അലോയ് സ്റ്റീൽ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒരു ദശലക്ഷം ടൺ ശേഷിയുള്ള, ലോംഗ് പ്രൊഡക്റ്റ് വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി സ്റ്റീൽ പ്ലാന്റുകളിൽ ഒന്നാണിത്. കൂടാതെ, സെക്കണ്ടറി സ്റ്റീൽ മേഖലയ്ക്കായി കമ്പനി സ്പോഞ്ച് ഇരുമ്പ് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു, ഇതിന്‍റെ മൊത്തം ഉൽപാദന ശേഷി 0.90 ദശലക്ഷം ടൺ ആണ്.