17 Jun 2023 3:15 PM IST
കൊച്ചിയോട് ചിയേഴ്‌സ് പറഞ്ഞ് വാട്‌സണ്‍; പച്ച മാങ്ങ മേരിയും നോട്ടി ഹോട്ടിയും താരങ്ങള്‍
Kochi Bureau
Summary
- വേറിട്ടൊരു വ്യാവസായി സംസകാരത്തിനാണ് വാട്‌സണ്‍ ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ പ്രസിദ്ധമായ വാട്‌സണ്‍ പബ് കൊച്ചി എംജി റോഡിലും സാന്നിധ്യമറിയിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന വ്യാവസായിക നഗരം എന്നതിനാല്‍ വാട്‌സണ്‍ കൊച്ചിയില്‍ ബ്രാഞ്ച് ആരംഭിച്ചത് ശ്രദ്ധേയമാണ്. വലിയൊരു വ്യാവസായി സംസകാരത്തിനാണ് വാട്‌സണ്‍ ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
പച്ച മാങ്ങ മേരിയും നോട്ടി ഹോട്ടിയും
എന്നാല്‍ രസകരമായത് ഇവരുടെ മെനുവാണ്. പബ് സംസ്‌കാരം മലയാളികളെ തേടി വരുമ്പോള്‍ മെനുവും അവര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ആക്കിയിരിക്കുകയാണ് ഇവര്‍. കോക്ടെയ്‌ന്റെ കൂടെ കഞ്ഞി, നോട്ടി ഹോട്ടിയാണ് മറ്റൊരു താരം, വാട്‌സണിന്റെ സ്വന്തം കോക്ടെയ്ല്‍. മല്ലി പച്ചമുളക് വോഡ്ക എന്നിവയടങ്ങിയ കോക്ടെയ്ല്‍, ബ്രാന്‍ഡിയില്‍ വാഴപ്പഴം ചേര്‍ത്ത ഷാര്‍ജ, പച്ചമാങ്ങാ മേരി- പച്ച മാങ്ങയുടെ സത്തു നിറച്ച വോഡ്ക വൈവിധ്യങ്ങളുടെ മെനുവാണ് വാട്‌സണ്‍ കൊച്ചിക്കാര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
കൊച്ചിക്ക് അത്ര പരിചിതമല്ലാത്ത മുഖമാണ് പബുകളുടേത്. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും സ്ത്രീകള്‍ക്കും കുടുംബ സമേതവുമായി വരുന്നവര്‍ക്കും ആസ്വദിക്കാന്‍ ഉതകുന്ന തരത്തിലാണ് വാട്‌സണിന്റെ വരവ്. 160 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ബാറില്‍ ഒരുക്കിയിരിക്കുന്നത്. പോക്കറ്റ് കാലിയാകുന്ന ബജറ്റ് ഇല്ലെന്നതും വാട്‌സണെ വേറിട്ട് നിര്‍ത്തുന്നു.
നൈബര്‍ഹുഡ് ബാര്‍ എന്നാണ് വാട്‌സണ്‍ പബ് പറയപ്പെടുന്നത്. നിലവിലല്‍ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് വാട്‌സണ്‍ പബുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൊച്ചിയില്‍ എംജി റോഡില്‍ ചെന്നൈ സില്‍ക്ക്‌സിന് എതിര്‍വശത്താണ് വാട്‌സണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് പ്രവര്‍ത്തന സമയം. റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാണ്.