image

5 April 2023 6:15 PM IST

India

2022-23: ചരക്കു കയറ്റുമതി 447 ബില്യണ്‍ ഡോളര്‍ മറികടന്നു

MyFin Desk

2022-23: ചരക്കു കയറ്റുമതി 447 ബില്യണ്‍ ഡോളര്‍ മറികടന്നു
X

Summary

  • അന്തിമ കണക്കുകള്‍ ഏപ്രില്‍ മധ്യത്തോടെ
  • മൊത്തം കയറ്റുമതി 765 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷ
  • ആഗോള വെല്ലുവിളികള്‍ക്കിടയിലെ വളര്‍ച്ചയെന്ന് പിയൂഷ് ഗോയല്‍


രാജ്യത്തിന്റെ ചരക്കു കയറ്റുമതി 2022-23ല്‍ 447 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. കയറ്റുമതി സംബന്ധിച്ച അന്തിമ കണക്കുകള്‍ ഏപ്രില്‍ മധ്യത്തോടെ മാത്രമാണ് പുറത്തുവരിക. 2021-22ല്‍ 422 ബില്യണ്‍ ഡോളറിന്റെ ചരക്കു കയറ്റുമതിയാണ് രേഖപ്പെടുത്തിയിരുന്നത്.

ചരക്കുകയറ്റുമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് 15 ദിവസത്തെ കാലതാമസവും സേവന കയറ്റുമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് 45 ദിവസത്തെ കാലതാമസവുമാണ് ഉള്ളത്. 320 ബില്യണ്‍ യുഎസ് ഡോളറിനു മുകളിലുള്ള സേവന കയറ്റുമതി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഗോയല്‍ പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ വില, ഗോതമ്പ് പോലെ ചില ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് നേരിട്ട നിയന്ത്രണങ്ങള്‍, റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ നിലനില്‍ക്കെയാണ് കയറ്റുമതിയില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.

അന്തിമ കണക്കുകളില്‍ മൊത്തം കയറ്റുമതി ഏകദേശം 765 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് 772 ബില്യണിനു മുകളിലേക്ക് മുകളിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറയുന്നു.