image

30 March 2023 3:02 PM IST

News

വിപണിയിലെ ഇടപാടുകളെക്കുറിച്ചറിയിക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം

MyFin Desk

ias ips officers instructed to report market transactions
X

Summary

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം


സ്റ്റോക്ക്, ഷെയർ തുടങ്ങിയ നിക്ഷേപങ്ങളിലെ കലണ്ടർ വർഷത്തിലെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഐ എ എസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദേശം. പഴ്‌സണൽ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരമാണ് നിർദേശം നൽകിയിട്ടുള്ളത്. വർഷത്തിൽ, ആറു മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ നിക്ഷേപ ഇടപാടുകൾ ഉള്ള ഉദ്യഗസ്ഥരാണ് ഇടപാട് വിവരങ്ങൾ അറിയിക്കേണ്ടത്.

1968 ലെ ഓൾ ഇന്ത്യ സർവീസ് റൂൾ 16 (4) ചട്ടങ്ങൾ പ്രകാരം അവർ നൽകേണ്ട സമാന വിവരങ്ങൾക്ക് പുറമേയാണ് ഈ അറിയിപ്പ്. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ് ), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ് ), ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് (ഐഎഫ്എസ് )എന്നി തസ്തികകളിലെ ഉദ്യോഗസ്ഥർക്കാണ് ഇത് ബാധകം. മേൽ പറഞ്ഞ അധികാരങ്ങളിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഷെയറിലോ, മറ്റു നിക്ഷേപങ്ങളിലോ ഊഹക്കച്ചവടം നടത്താൻ പാടുള്ളതല്ലയെന്നും, നിയമപ്രകാരമുള്ള ലൈസൻസ് ഉള്ള സ്റ്റോക്ക് ബ്രോക്കർമാർ വഴിയോ അല്ലെങ്കിൽ യഥാവിധി അധികാരപ്പെടുത്തിയ മറ്റ് വ്യക്തികൾ മുഖേനയുള്ള വല്ലപ്പോഴുമുള്ള നിക്ഷേപത്തിന് ഈ വ്യവസ്ഥ ബാധകമല്ലായെന്നും ഉത്തരവിൽ പറയുന്നു.

ഓഹരികൾ, സെക്യൂരിറ്റികൾ അല്ലെങ്കിൽ മറ്റ് നിക്ഷേപങ്ങൾ എന്നിവയുടെ അടിക്കടിയുള്ള വാങ്ങൽ അല്ലെങ്കിൽ വിൽപ്പന എന്നിവ നിയമ പ്രകാരം ഊഹക്കച്ചവടമായി കണക്കാക്കുമെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു.

1968ലെ എഐഎസ് ചട്ടങ്ങളുടെ മറ്റൊരു നിയമ പ്രകാരം, ഓഹരി, സെക്യൂരിറ്റികൾ, കടപ്പത്രങ്ങൾ മുതലായവയുടെ ഒരു വ്യക്തിഗത ഇടപാട് അയാളുടെ രണ്ട് മാസത്തെ ശമ്പളത്തേക്കാൾ കൂടുതലാണെങ്കിൽ, സർക്കാരിനെ അറിയിക്കേണ്ടത് ആവശ്യമാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്.