image

19 May 2025 11:45 AM IST

News

ഇന്ത്യയുമായി സംഘര്‍ഷം; പാക് ഡാം നിര്‍മാണം വേഗത്തിലാക്കി ചൈന

MyFin Desk

china speeds up dam construction in pakistan
X

Summary

  • സിന്ധു നദീജല കരാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഡാം നിര്‍മാണം വേഗത്തിലാക്കിയത്
  • വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് നദിക്ക് കുറുകെയാണ് അണക്കെട്ട്


പാക്കിസ്ഥാനില്‍ അണക്കെട്ട് നിര്‍മാണം വേഗത്തിലാക്കി ചൈന. സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍, മൊഹ്‌മദ് ജില്ലയിലെ സ്വാത് നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മാണം.ഒരു പ്രധാന ജലവൈദ്യുത, ജല സുരക്ഷാ പദ്ധതിയാണിത്. ചെന എനര്‍ജി എഞ്ചിനീയറിംഗ് കോര്‍പ്പറേഷനാണ് അണക്കെട്ട് നിര്‍മിക്കുന്നത്. നിര്‍മാണം 2019ല്‍ ആരംഭിച്ചിരുന്നു.

മൊഹ്‌മദ് പദ്ധതി വേഗത്തിലാക്കുമെന്ന ചൈനയുടെ പ്രഖ്യാപനം, പാക്കിസ്ഥാനുള്ള ഐക്യദാര്‍ഢ്യ പ്രകടനമായാണ് കാണപ്പെടുന്നത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് , 1960-ലെ സിന്ധു നദീജല ഉടമ്പടി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.

ഈ ഡാം വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, കുടിവെള്ളം, വൈദ്യുതി എന്നിവ ഉദ്ദേശിച്ചുള്ളതാണ്. . 700 അടി ഉയരമുള്ള ഇത് ലോകത്തിലെ ഇത്തരത്തിലുള്ള അഞ്ചാമത്തെ ഏറ്റവും ഉയരമുള്ള അണക്കെട്ടായിരിക്കും.

പ്രവര്‍ത്തനക്ഷമമാകുന്നതോടെ, അണക്കെട്ട് 800 മെഗാവാട്ട് ജലവൈദ്യുതിയും പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലേക്ക് പ്രതിദിനം 300 ദശലക്ഷം ഗാലണ്‍ വെള്ളം വരെ വിതരണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

2027 ഓടെ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വെദ്യുതി, ജലസേചന തുരങ്കങ്ങളുടെ ഖനനം, സ്പില്‍വേകളുടെ നിര്‍മ്മാണം, പ്രധാന, അപ്സ്ട്രീം കോഫര്‍ഡാമുകളുടെ ജോലികള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.