image

23 Nov 2023 5:40 PM IST

News

'23 പേർ കോടിപതികളാവും' ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ ടിക്കറ്റ് വിപണിയിൽ

MyFin Desk

23 പേർ കോടിപതികളാവും ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ ടിക്കറ്റ് വിപണിയിൽ
X

Summary

  • ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്
  • 400 രൂപയാണ് ടിക്കറ്റിന് വില


പുതുക്കിയ സമ്മാനഘടനയുമായി 2023-24-ലെ ക്രിസ്തുമസ് -ന്യൂ ഇയർ ബമ്പറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുൻ വർഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും നൽകുന്നു. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികളാണ്.

മൂന്നാം സമ്മാനമായി 30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും 20 പേർക്ക് 2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനം മുതൽ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന മറ്റനവധി സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

388840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന് ഉണ്ടായിരുന്നത്. എന്നാൽ മുൻ വർഷത്തെക്കാൾ 302460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ ആകെ 691300 സമ്മാനങ്ങളാണ് ഉള്ളത്.

400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാർക്ക് സ്‌പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും സെക്കൻഡ്, തേർഡ് ഹയസ്റ്റ് പർച്ചേസർമാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും ലഭിക്കും.