10 Nov 2023 7:40 PM IST
നവകേരള സദസ് വിജയകരമായി സംഘടിപ്പിക്കാന്‍ സഹകരണ സംഘങ്ങളോട് ഫണ്ട് കണ്ടെത്താന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡറിക്കി.
സഹകരണ സംഘങ്ങള്‍ അവരുടെ കഴിവിനൊത്ത് സര്‍ക്കാര്‍ പദ്ധതി വിജയിപ്പിക്കാന്‍ ഫണ്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
സഹകകരണ വിഭാഗം രജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. സഹകരണ സംഘങ്ങളുടെ ഭരണ സമിതികളെ ഇതിനു സാമ്പത്തിക സഹായം നൽകാൻ അനുവദിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളു൦ ഫണ്ട് നൽകാൻ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഓരോ ഗ്രാമപഞ്ചായത്തും 50,000 രൂപവരെ പരിപാടി സംഘടിപ്പിക്കാനായി ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വീതം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. കോര്‍പറേഷനുകള്‍ രണ്ട് ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം രൂപ വീതവും നവകേരള സദസിനായി ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങള്‍ ഈ ഫണ്ട് വിനിയോഗിക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതത് നിയോജക മണ്ഡലങ്ങളിലെ നേട്ടങ്ങള്‍ എടുത്തു കാണിക്കുന്ന വലിയ പരിപാടിക്കായാണ്.