24 Oct 2023 5:36 PM IST
Summary
15.5 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി മഹീന്ദ്ര ലോജിസ്റ്റിക്‌സ്
അദാനി ഗ്രൂപ്പിന്റെ ഭാഗമായ ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻഡിടിവി) 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്‍ അറ്റാദായത്തിൽ 51 ശതമാനം ഇടിവോടെ 6 കോടി രൂപയിലെത്തി. മുന്‍ വർഷം ഇതേ കാലയളവിൽ 12 കോടി രൂപയായിരുന്നു അറ്റാദായം. വർദ്ധിച്ചുവരുന്ന പലിശനിരക്കിന്റെ പശ്ചാത്തലത്തിൽ ബിസിനസുകൾ പരസ്യച്ചെലവ് വെട്ടിക്കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് സംയോജിത ലാഭത്തിൽ ഇടിവുണ്ടായതെന്ന് കമ്പനി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള മീഡിയ കമ്പനിയുടെ വരുമാനം 10 ശതമാനം ഇടിഞ്ഞ് 95 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 106 കോടി രൂപയായിരുന്നു.
മഹീന്ദ്ര ലോജിസ്റ്റിക്‌സ്
മഹീന്ദ്ര ലോജിസ്റ്റിക്‌സ് 2023-24 ലെ രണ്ടാം ക്വാർട്ടറില്‍ 15.5 കോടി രൂപയുടെ നഷ്ടം കാണിച്ചു. മുന്‍വർഷമിതേ കാലയളവില്‍ 11.9 കോടി രൂപയുടെ ലാഭം നേടിയിരുന്നു. എന്നാല്‍ വരുമാനം മുന്‍വർഷമിതേ കാലയളവിലെ 1,326.3 കോടി രൂപയില്നിന്ന് 2.9 ശതമാനം ഉയർന്ന് 1,364.8 കോടി രൂപയിലെത്തി.