18 Oct 2023 10:20 PM IST
Summary
- വരുമാനത്തില്‍ വാര്‍ഷകാടിസ്ഥാനത്തില്‍ ആറ് ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി
ബജാജ് ഓട്ടോയുടെ സെപ്റ്റംബര്‍ അവാസനിച്ച പാദത്തിലെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധനയോടെ 1,836 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,530 കോടി രൂപയായിരുന്നു.
വരുമാനത്തില്‍ വാര്‍ഷകാടിസ്ഥാനത്തില്‍ ആറ് ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. വരുമാനം മുന്‍ വര്‍ഷത്തെ 10,203 കോടി രൂപയില്‍ നിന്നും 10,777 കോടി രൂപയായി. കമ്പനി 2,133 കോടി രൂപയുടെ ത്രൈമാസ എബിറ്റിഡയുമായി 2,000 കോടി രൂപയുടെ നാഴികക്കല്ലും മറികടന്നു.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,600 കോടി രൂപയുടെ കാഷ് ഫ്‌ളോ നേടാൻ കമ്പനിക്ക് കഴിഞ്ഞു. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിലെക്കാള്‍ 1.6 മടങ്ങ് കൂടുതലാണ്. സെപ്റ്റംബര്‍ പാദത്തിന്റെ അവസാനത്തില്‍ കമ്പനിക്ക് 17,326 കോടി രൂപയുടെ മിച്ച ഫണ്ടുള്ള ബാലന്‍സ് ഷീറ്റാണുള്ളത്.
തുടര്‍ച്ചയായ ആറ് പാദങ്ങളിലും കമ്പനി ഇരട്ടയക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 125 സിസി+ ബൈക്കുകളുടെ സുസ്ഥിരമായ വളര്‍ച്ചയ്‌ക്കൊപ്പം മുച്ചക്ര വാഹന വില്‍പ്പനയിലെ മുന്നേറ്റവും കമ്പനിക്ക് നേട്ടമായി. കമ്പനിയുടെ ആഭ്യന്തര ഇരുചക്ര വാഹന വില്‍പ്പന 19 ശതമാനം ഇടിഞ്ഞ് 5.05 ലക്ഷം യൂണിറ്റിലും ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന 81 ശതമാനം ഉയര്‍ന്ന് 1.32 ലക്ഷം യൂണിറ്റിലും എത്തി. മൊത്തത്തിലുള്ള കയറ്റുമതി ഈ പാദത്തില്‍ ഒമ്പത് ശതമാനം ഇടിഞ്ഞ് 4.16 ലക്ഷം യൂണിറ്റായി. ബജാജ് ഓട്ടോയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 5,143.70 രൂപയിലും ബിഎസ്ഇയില്‍ 5143.80 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.