26 July 2023 5:32 PM IST
Summary
- ബജാജ് ഫിനാന്‍സ് 32 ശതമാനം വളര്‍ച്ചയോടെയാണ് ഈ നേട്ടം കൈവരിച്ചത്
- ബജാജ് ഫിനാന്‍സിന്റെ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 8,398 കോടി രൂപയിലെത്തി
- ആക്സിസ് ബാങ്ക് 5,797.10 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി
നടപ്പു സാമ്പത്തികവര്‍ഷത്തില്‍ (2023-24) ജൂണ്‍ പാദത്തില്‍ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് 3,437 കോടി രൂപ സംയോജിത അറ്റാദായം നേടി.
മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2,596.3 കോടി രൂപയില്‍ നിന്ന് 32 ശതമാനം വളര്‍ച്ചയോടെയാണ് ഈ നേട്ടം കൈവരിച്ചത്.
2023-24 ജൂണ്‍ പാദത്തിലെ ബജാജ് ഫിനാന്‍സിന്റെ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം (എന്‍ഐഐ) മുന്‍ വര്‍ഷത്തേതില്‍ നിന്നും 26 ശതമാനം വര്‍ധനയോടെ 8,398 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 6640 കോടി രൂപയായിരുന്നു.
ഇന്ററസ്റ്റ് പെയ്ഡും, ഇന്ററസ്റ്റ് ഏണ്‍ഡും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് ഇന്ററസ്റ്റ് ഇന്‍കം.
ജൂണ്‍ പാദത്തില്‍ ബുക്ക് ചെയ്ത പുതിയ വായ്പകളുടെ എണ്ണം മുന്‍ വര്‍ഷത്തെ 7.42 ദശലക്ഷത്തില്‍ നിന്ന് 34 ശതമാനം വര്‍ധിച്ച് 9.94 ദശലക്ഷമായി.
ആക്സിസ് ബാങ്ക് 2023-24 ജൂണില്‍ അവസാനിച്ച പാദത്തില്‍ 5,797.10 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 40 ശതമാനത്തിന്റെ വര്‍ധനയാണു കൈവരിച്ചത്.
2023-24 ജൂണ്‍ പാദത്തിലെ ആക്‌സിസ് ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം (എന്‍ഐഐ) മുന്‍ വര്‍ഷത്തേതില്‍ നിന്നും 27 ശതമാനം വര്‍ധനയോടെ 11,959 കോടി രൂപയിലെത്തി.