6 May 2025 7:02 PM IST
മാർച്ച് പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ സംയോജിത അറ്റാദായം 5,415 കോടി രൂപയായി ഉയർന്നു. 5.59 ശതമാനമാണ് വർധന. ഈ പാദത്തിൽ ചെലവിന് ശേഷമുള്ള അറ്റാദായം 3.3 ശതമാനം വർധിച്ച് 5,048 കോടി രൂപയായി.
2025 സാമ്പത്തിക വർഷത്തിൽ അറ്റാദായം 10 ശതമാനം വർധിച്ച് 17,789 കോടി രൂപയായി. അറ്റ പലിശ വരുമാനം 6.6 ശതമാനം കുറഞ്ഞു. എന്നാൽ പലിശേതര വരുമാനം 24 ശതമാനം ഉയർന്ന് 5,210 കോടി രൂപയായി. മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം ഡിസംബറിലെ 2.43 ശതമാനത്തിൽ നിന്ന് മാർച്ച് 31 വരെ 2.26 ശതമാനമായി മെച്ചപ്പെട്ടു, 13 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.