27 Jan 2025 6:47 PM IST
Summary
- ബാങ്കിന്റെ ആകെ ബിസിനസ് 24.19 ലക്ഷം കോടി രൂപ
- നിക്ഷേപം 13.69 ലക്ഷം കോടി രൂപ
- വായ്പകളില്‍ 10.45 ശതമാനം വാര്‍ഷിക വളര്‍ച്ച
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കനറാ ബാങ്ക് 4104 കോടി രൂപയുടെ അറ്റാദായം നേടി. 12.25 ശതമാനമാണ് വര്‍ധനവ്. ബാങ്കിന്റെ ആകെ ബിസിനസ് 9.30 ശതമാനം വളര്‍ച്ചയോടെ 24.19 ലക്ഷം കോടി രൂപയിലെത്തി.
ഡിസംബര്‍ മാസത്തെ കണക്കനുസരിച്ച്, 13.69 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.49 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപങ്ങളില്‍ 8.44 ശതമാനവും വായ്പകളില്‍ 10.45 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ച.
മൊത്ത നിഷ്‌ക്രിയ ആസ്തികളില്‍ മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 4.39 ശതമാനത്തില്‍ നിന്നും 3.34 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.32 ശതമാനത്തില്‍നിന്ന് 0.89 ശതമാനമായി കുറഞ്ഞു.
ഡിസംബറിലെ കണക്കുപ്രകാരം, കനറാ ബാങ്കിന് രാജ്യത്തുടനീളം 9816 ശാഖകളും 9715 എടിഎമ്മുകളുമുണ്ട്.