15 May 2025 7:04 PM IST
പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 2025 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ 10.93 ശതമാനത്തിന്റെ വർധനവോടെ 287.18 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 258.88 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1,914.79 കോടി രൂപയായി ഉയർന്നു. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 1,366.16 കോടി രൂപ ആയിരുന്നു. അതേസമയം, മൊത്തം ചെലവുകൾ 1,530.72 കോടി രൂപയായി വർധിച്ചു, കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 1,023.84 കോടി രൂപ മാത്രമായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ കമ്പനി 827.33 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ സമയത്ത് ലാഭം 783.27 കോടി രൂപ ആയിരുന്നു.
2025 മെയ് 15ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ, 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 2.25 രൂപയുടെ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാൻ കമ്പനി തീരുമാനിച്ചു.