30 Oct 2023 5:49 PM IST
Summary
മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 477 കോടി രൂപയിൽ നിന്നും 30.6 ശതമാനം ഉയർന്നതാണിത്.
കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ ഡൽഹി ലാൻഡ് ആൻഡ് ഫിനാൻസ് (ഡിഎൽഎഫ്) നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാ൦ പാദത്തിൽ 622.8 കോടി അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 477 കോടി രൂപയിൽ നിന്നും 30.6 ശതമാനം ഉയർന്നതാണിത്. കമ്പനിയുടെ വരുമാനം 2023-24 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ, മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ 1,302.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ. 3.5 ശതമാനം ഉയർന്ന് 1,347.7 കോടി രൂപയായി.
സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, ഡിഎൽഎഫിന്റെ ലാഭം 21 ശതമാനം ഉയർന്ന് 1150 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 947 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ആദ്യ പകുതിയിൽ നേരിയ തോതിൽ വർധിച്ച് 2,771 കോടി രൂപയായി. ഒരു വർഷം മുമ്പ് ഇത് 2,744 കോടി രൂപയായിരുന്നു. ഈ പാദത്തിലെ മൊത്തം ചെലവ് മുൻ വർഷത്തെ ഇതേ പാദത്തിലെ 1009 കോടി രൂപയിൽ നിന്ന് 1,012 കോടി രൂപയായി ഉയർന്നു.
എൻഎസ്ഇയിൽ ഡിഎൽഎഫ് ഓഹരികൾ ഏകദേശം 4 ശതമാനം ഉയർന്ന് 557.25 ൽ ക്ലോസ് ചെയ്തു.